കുവൈത്ത് സിറ്റി : ന്യായമായ സേവന വേതന വ്യവസ്ഥകൾ ആവശ്യപ്പെട്ടു സമര രംഗത്തുള്ള നഴ്‌സുമാർക്ക് പിന്തുണ പ്രഖ്യാപിച്ചു വെൽഫെയർ കേരള കുവൈത്ത് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു . നഴ്‌സിങ് സമരം ഉയർത്തുന്ന ചോദ്യങ്ങൾ എന്ന തലക്കെട്ടിൽ വെൽഫെയർ കേരള വൈസ് പ്രസിഡണ്ട് അൻവർ സയ്യിദ് പ്രഭാഷണം നിർവ്വഹിച്ചു.

സുപ്രീം കോടതി നിശ്ചയിച്ച വേതന വ്യവസ്ഥകൾ നടപ്പിലാക്കാൻ സര്ക്കായർ ഇടപെടണമെന്നും കേരളത്തിന്റെ ആരോഗ്യ മേഖല സ്തംഭിക്കുന്ന രീതിയിലേക്ക് സമരം നീങ്ങാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും സംഗമത്തിൽ അവതരിപ്പിച്ച പ്‌റ മേയത്തിൽ സൂചിപ്പിച്ചു. നാട്ടിൽ പനി മരണങ്ങൾ തുടര്ന്ന് കൊണ്ടിരിക്കുന്ന പശ് ചാത്തലത്തിൽ സര്ക്കാുർ മുന്കയ്യെടുത്ത് സമരം ഏറ്റെടുത്തു കേരളീയ സമൂഹത്തിന്റെ ആശങ്കകൾ അകറ്റാൻ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ സൂചിപ്പിച്ചു.

ഫർവാനിയ ഐഡിയൽ ഓഡിറ്റൊറിയത്തിൽ നടന്ന സംഗമം വെൽഫെയർ കേരള വൈസ് പ്രസിഡന്റ് കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു . സത്താർ കുന്നിൽ, കീർത്തി സുമേഷ്, ജോർജ് പോൾ, ഷൗക്കത്ത് വളാഞ്ചേരി, എന്നിവർ സംസാരിച്ചു.

വെൽഫെയർ കേരള ആക്ടിങ് പ്രസിഡന്റ് അനിയൻകുഞ്ഞു അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം കണ്വീനർ മഞ്ജു മോഹൻ പ്രമേയം അവതരിപ്പിച്ചു . ജനറൽ സെക്രെട്ടറി വിനോദ് പെരേര സ്വാഗതവും സെക്രെട്ടറി മജീദ് നെരിക്കോടൻ നന്ദിയും പറഞ്ഞു.