- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാൻ പ്രയാസമനുഭവിച്ച 25 പേർക്ക് ടിക്കറ്റുകൾ നൽകി വെൽഫെയർ കേരള കുവൈത്ത്
കുവൈത്ത് സിറ്റി : കോവിഡ് തീർത്ത പ്രതിസന്ധി മൂലം ഇനിയും നാട്ടിലേക്ക് മടങ്ങാൻ പ്രയാസമനുഭവിച്ച 25 പേർക്ക് ആശ്വാസമേകി വെൽഫെയർ കേരള കുവൈത്ത് സൗജന്യമായി ടിക്കറ്റുകൾ നൽകി. പ്രായമായവർ , ജോലി നഷ്ട്ടപെട്ടവർ, രോഗികൾ തുടങ്ങി പ്രയാസമനുഭവിച്ചവർക്കാണ് നാടണയാൻ വെൽഫെയർ കേരള കുവൈത്ത് തുണയായത്.
കോവിഡ് പ്രതിസന്ധി രൂക്ഷമായ കഴിഞ്ഞ ജൂലൈ മാസത്തിൽ സൗജന്യ ചാർട്ടർ വിമാനത്തിൽ 164 പേരെ വെൽഫെയർ കേരള കുവൈത്ത് നാട്ടിലെത്തിച്ചിരുന്നു. പ്രതിസന്ധി കാലത്ത് പ്രവാസികളെ സഹായിക്കാൻ ഭക്ഷ്യ കിറ്റ് വിതരണം , മരുന്ന് വിതരണം , കൗൺസലിങ് തുടങ്ങിയ സേവനങ്ങളും നൽകിയിരുന്നു . ഇനിയും അനിവാര്യ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങാൻ പ്രയാസപ്പെടുന്നവരെ പിന്തുണക്കാൻ സാധ്യമാകുന്ന ശ്രമങ്ങൾ തുടരുന്നതായി സൗജന്യ ടിക്കറ്റ് പ്രോജെകറ്റ് കോർഡിനേറ്റർ ലായിക് അഹമ്മദ് പറഞ്ഞു.
Next Story