- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള കുവൈത്ത് ജനാധിപത്യ സംരക്ഷണ സംഗമം നാളെ
വെൽഫെയർ കേരള കുവൈത്ത് ജനാധിപത്യ സംരക്ഷണ സംഗമം നാളെ വൈകുന്നേരം 6.30ന് നടക്കും. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, എല്ലാവിധ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് സംഘപരിവാർ ശക്തികൾ ഉറഞ്ഞുതുള്ളുകയും ദളിത് - ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാർക്ക് കടുത്ത വെല്ലു വിളി ഉയർത്തുകയും ചെയ്യുന്ന സമകാലിക പശ്ചാത്തലത്തിൽലാണ് ''സംഘപരിവാ
വെൽഫെയർ കേരള കുവൈത്ത് ജനാധിപത്യ സംരക്ഷണ സംഗമം നാളെ വൈകുന്നേരം 6.30ന് നടക്കും. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, എല്ലാവിധ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ട് സംഘപരിവാർ ശക്തികൾ ഉറഞ്ഞുതുള്ളുകയും ദളിത് - ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാർക്ക് കടുത്ത വെല്ലു വിളി ഉയർത്തുകയും ചെയ്യുന്ന സമകാലിക പശ്ചാത്തലത്തിൽലാണ് ''സംഘപരിവാർ ഫാഷിസത്തിന് ഇന്ത്യ കീഴടങ്ങില്ല ' എന്ന തലക്കെട്ടിൽ വെൽഫെയർ കേരള കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്.
നാളെ വൈകുന്നേരം 6.30 നു ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടക്കുന്ന സംഗമത്തിൽ വെൽഫെയർ കേരള പ്രസിഡന്റ് ഖലീലുറഹ്മാൻ അധ്യക്ഷത വഹിക്കും. വർക്കിങ് കമ്മിറ്റി അംഗം ഹസനുൽ ബന്ന വിഷയാവതരണം നിർവ്വഹിക്കും. കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കൃഷ്ണൻ കടലുണ്ടി, ജെ.സജി, സത്താർ കുന്നിൽ, മനോജ് കുമാർ ഉദയപുര, കൃഷ്ണദാസ്, അബ്ദുൽ ഫത്താഹ് തയ്യിൽ, സക്കീർ ഹുസൈൻ തുവ്വൂർ, അസീസ് തിക്കോടി, മുഹമ്മദ് റിയാസ്, സഫീർ പി ഹാരിസ്, അൻവർ സഈദ് എന്നിവർ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 55652214 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.