കുവൈത്ത് സിറ്റി : വെൽഫെയർ കേരള കുവൈത്ത് 2017 - 19 വർഷത്തേക്കള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് :ഖലീലുറഹ്മാൻ, ജനറൽ സെക്രട്ടറിമാർ: വിനോദ് പെരേര, മജീദ് നരിക്കോടൻ, ട്രഷറർ : ശൗക്കത്തലി വളാഞ്ചേരി. മിനിവേണു ഗോപാൽ, റസീന മൊഹിയുദ്ദീൻ, കൃഷ്ണ ദാസ്, അനിയൻ കുഞ്ഞ് എന്നിവരെ വൈസ് പ്രസിന്റ്മാരായും സിബിതോമസ്, പ്രവീൺ രാമചന്ദ്രൻ, സിമി അക്‌ബർ, ഗിരീഷ് വയനാട് എന്നിവരെ സെക്രട്ടറിമാരായും, അൻവർ സാദത്ത്അസിസ്റ്റന്റ്ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

വകുപ്പ് കൺവീനർമാർ: കെ അബ്ദു റഹ്ാൻ (മെംബേഴ്‌സ് വെൽഫെയർ), അഹമ്മദ്അബ്ദു റഫീഖ് (കലാ സാംസ്‌കാരികം ), അൻവർ സഈദ് (പബ്ലിക് റിലേഷൻ), അൻവർ ഷാജി (സാമൂഹികം), ബേബി സബീന(സെക്രട്ടറി, ജനസേവനം ), ജസീൽ ചെങ്ങളാൻ (പ്രസ്സ് ആൻഡ് മീഡിയ ), ലായിക്ക് അഹമ്മദ് ( ജനസേവനം), മഞ്ചു മോഹൻ (വനിതാക്ഷേമം), മൊയ്തു .കെ (ലേർണിങ് ആൻഡ് ഡവലപ്പ് മെന്റ്), റഷീദ് ഖാൻ (അസിസ്റ്റന്റ്, ജനസേവനം), റീന ബ്ലസൻ
(അസിസ്റ്റന്റ് വനിതാ ക്ഷേമം), സഫ്‌വാൻ കെ എ (കായികം), സിറാജ് സ്രാമ്പിക്കൽ (പ്രവാസി പുനരധിവാസം), വർദ അൻവർ(അസിസ്റ്റന്റ ജനസേവനം)

അബ്ബാസിയ, ഫഹാഹീൽ,ഫർവാനിയ, സാൽമിയ എന്നീ നാലു മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 79 അംഗ സെന്റ്രൽ കൗൺസിൽ ചേർന്ന് 27 അംഗവർക്കിങ് കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുക്കപ്പെട്ട വർക്കിങ് കമ്മിറ്റിഅംഗങ്ങളിൽ നിന്ന് ഭാരവാഹികളേയും വകുപ്പ് കൺ വീനർ മാരേയും തെരെഞ്ഞെടുത്തു. വെൽഫെയർ പാർട്ടി സംസ്ഥാനസെക്രട്ടറി കെ എ ശഫീഖ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.