കുവൈത്ത് സിറ്റി: വനിതാ ദിനത്തോടനുബന്ധിച്ച് വെൽഫെയർ കേരള കുവൈത്ത് വനിതാ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. 'കരുത്താർജ്ജിച്ച സ്ത്രീത്വവും കൈവരിക്കേണ്ട ധീരതയും' പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി ലൈഫ് എഗെയ്ൻ പ്രസ്ഥാനത്തിെന്റ സ്ഥാപകയും അർബുദ രോഗത്തോട് പടപൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നശേഷം ആയിരങ്ങൾക്ക് സാന്ത്വനമേകിയ ഡോ. ഹൈമ റെഡ്ഡി ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ കാലത്തെ കാര്യങ്ങളോർത്ത് വേവലാതിപ്പെടുന്നതിന് പകരം വർത്തമാനകാലത്തെ ക്രിയാത്മകവും സന്തോഷഭരിതമാക്കുകയാണ് വേണ്ടതെന്ന് അവർ പറഞ്ഞു. സ്വയം സന്തോഷിക്കുന്നതോടൊപ്പം മറ്റുള്ളവർക്ക് സന്തോഷം പകരുക എന്നത് ജീവിതത്തെ നയിക്കുന്ന തത്വമാക്കണമെന്ന് അവർ ഉണർത്തി. വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രസിഡന്റ് മിനി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

സ്ത്രീകൾ മുന്നിൽനിന്ന് ഭർത്താക്കന്മാർ ഭരിക്കുന്ന കാലമല്ല, സ്ത്രീകൾ തന്നെ ധീരതയോടെ ഭരിക്കുന്ന കാലമാണ് ജനാധിപത്യം തേടുന്നതെന്ന് അവർ വ്യക്തമാക്കി. കരുത്തുറ്റ സ്ത്രീകളുടെ ജീവിതം നമുക്ക് പാഠമാവെട്ടയെന്ന് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുനിൽ ചെറിയാൻ അഭിപ്രായപ്പെട്ടു. സ്ത്രീകൾ ധീരരായിരിക്കണമെന്നും അതിലൂടെ മാത്രമേ ചൂഷണങ്ങളിൽനിന്ന് രക്ഷപെടാൻ കഴിയൂവെന്നും വെൽഫെയർ പബളിക് റിലേഷൻ കൺവീനർ അൻവർ സഈദ് പറഞ്ഞു. റസീന മുഹിയുദ്ദീൻ വിഷയം അവതരിപ്പിച്ചു.

ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ധർമരാജ്, എൻ.എസ്.എസ് വനിതാ വിഭാഗം കൺവീനർ കീർത്തി സുമേഷ്, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ശോഭ സുരേഷ്. വനിതാ വേദി നേതാവ് ഷൈനി ഫ്രാേങ്കാ, വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് ഖലീലുറഹ്മാൻ എന്നിവർ സംസാരിച്ചു. കേന്ദ്ര സെക്രട്ടറി സിമി അക്‌ബർ സ്വാഗതം പറഞ്ഞു. കേന്ദ്ര വനിതാവിഭാഗം കൺവീനർ മഞ്ജു മോഹൻ സമാപന പ്രസംഗം നിർവഹിച്ചു.

റസിയ നിസാർ തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. വഹീദ ഫൈസൽ അവതാരകയായി. മജീദ് നരിക്കോടൻ, വിനോദ് പെരേര, അനിയൻകുഞ്ഞ്, കൃഷ്ണദാസ്, മറിയം മൊയ്തു, അൻവർ ഷാജി, ഫായിസ് അബ്ദുല്ല, റഷീദ് ഖാൻ, ജസീൽ ചെങ്ങളാൻ, സിബി തോമസ്, ഗിരീഷ് വയനാട്, പ്രവീൺ രാമചന്ദ്രൻ, സബീന റസാഖ് എന്നിവർ സംബന്ധിച്ച്. ഗഫൂർ തൃത്താല കവിതാലാപനവും റഫീഖ് ബാബു ഇൻസ?റ്റന്റ് ക്വിസും നടത്തി.