ഫഹാഹീൽ: സ്വതത്ര ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെഭാഗമായി വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല ഇന്ത്യ @ 70 സ്വതന്ത്ര്യചെരാത് എന്ന പേരിൽ സ്വാതന്ത്ര്യദിന സംഗമവും സാംസ്‌കാരികപരിപാടിയും സംഘടിപ്പിക്കുന്നു.

18 നു ഫഹാഹീൽ യൂണിറ്റിസെന്ററിൽ വെച്ച് നടത്തപ്പെടുന്ന പരിപാടി വെൽഫെയർ കേരള കുവൈത്ത് ആക്ടിങ്പ്രസിഡന്റ് അനിയൻകുഞ്ഞു ഉത്ഘാടനം ചെയ്യും. സാംസ്‌കാരികസംഗമത്തിൽ കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെപ്രമുഖർ പങ്കെടുക്കുന്നു. തുടർന്ന് നടക്കുന്ന കലാ പരിപാടിയിൽ കുവൈത്തിലെകലാകാരന്മാർ അവതരിപ്പിക്കുന്ന തെരുവ് നാടകം അതിജീവനക്കാറ്റ്, ദേശഭക്തിഗാനമേള, ഡോക്യുമെന്ററി പ്രദർശനം, സ്വതന്ത്ര്യ ചെരാത് എന്നിവ അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക് 99208360 , 66610075 എന്നീ നമ്പറുകളിൽബന്ധപ്പെടുക.