ലോക കേരള സഭ ആഗോള മലയാളികളുടെ കൂട്ടായ്മക്ക് രൂപം നൽകുകയും ഈ വരുന്ന 12,13 തീയതികളിൽ പ്രഥമ കേരള സഭചേരാനുള്ള തീരുമാനവും പ്രവാസി സമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത് എന്ന് വെൽഫെയർ കേരള കുവൈറ്റ് പ്രസിഡന്റ് ഖലീൽ റഹ്മാൻ പറഞ്ഞു.

പ്രവാസികൾ അഭിമുഖീകരിക്കുന്ന ധാരാളം പ്രശ്‌നങ്ങൾ കാലതാമസം കൂടാതെ സർക്കാരിന്റെ മുന്നിൽ കൊണ്ടുവരുന്നതിനും , കേരളത്തിന്റെ വികസന പ്രവർത്തങ്ങൾ ത്വരിത പെടുത്തുവാനും ഇത്തരം സംരംഭങ്ങൾക്ക് സാധ്യമാകട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതോടൊപ്പം തന്നെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില അവ്യക്തതകൾ നിലനിക്കുന്നതു ഇത്തരം സംവിധാനങ്ങളുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതാണ് . ഇത്തരം കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് കുറച്ചു കൂടെ സൂക്ഷമത കൈവരിച്ചു കുറ്റമറ്റ സംവിധാനമായി ലോക കേരള സഭയെ ഉയർത്തികൊണ്ടുവരണമെന്നും. അദ്ദേഹം ആവശ്യപ്പെട്ടു