- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള കുവൈത്ത് ഒന്നാം വാർഷികം 27ന്
കുവൈറ്റ് സിറ്റി: വെൽഫെയർ കേരള കുവൈത്തിന്റെ ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ 27 വൈകീട്ട് 6 മണിക്ക് അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർഷിക സമ്മേളനം വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ വൈസ് പ്രസിഡണ്ട് ഫാ. എബ്രഹാം ജോസഫ് ഉൽഘടനം നിർവ്വഹിക്കും. വെൽഫയർ പാർട്ടി കേരള ഘടകം സെക്രടറിമാരായ ശ്രീജ നെയ്യാറ്റിങ്കര, സജ
കുവൈറ്റ് സിറ്റി: വെൽഫെയർ കേരള കുവൈത്തിന്റെ ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ 27 വൈകീട്ട് 6 മണിക്ക് അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർഷിക സമ്മേളനം വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ വൈസ് പ്രസിഡണ്ട് ഫാ. എബ്രഹാം ജോസഫ് ഉൽഘടനം നിർവ്വഹിക്കും. വെൽഫയർ പാർട്ടി കേരള ഘടകം സെക്രടറിമാരായ ശ്രീജ നെയ്യാറ്റിങ്കര, സജീദ് ഖാലിദ് എന്നിവർ പ്രഭാഷണം നിർവ്വഹിക്കും.
സമ്മേളനത്തോടനുബന്ധിച്ച് കുവൈത്തിലെ നഴ്‌സിങ് മേഖലയിലും പബ്ലിക് ട്രാൻസ്‌പോർട്ട്, ടാക്‌സി െ്രെഡവർ മേഖലയിലും ജോലി ചെയുന്ന തിരെഞ്ഞെടുക്കപെട്ട വ്യക്തിത്വങ്ങളെ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്‌കൂൾ കലോത്സവങ്ങളിലൂടെയും റിയാലിറ്റി ഷോ കളിലൂടെയും ശ്രദ്ധേയയായ തീർത്ഥ നയിക്കുന്ന ഗാനമേളയും കുവൈത്തിലെ കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാ പരിപാടികളും ഇതിനോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.