- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാന്തന്ത്ര്യത്തിന്റെ മധുരസ്മരണയുർത്തി വെൽഫെയർ കേരള ഫഹാഹീൽ മേഖലയുടെ തൽസമയ ക്വിസ് പ്രോഗ്രാം
ഫഹാഹീൽ: പിറന്ന നാടിന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷം ഇക്കരെ നിന്ന് പ്രവാസികളുമായിപങ്കുവെച്ചു വെൽഫെയർ കേരള ഫഹാഹീൽ മേഖലയുടെ നേതൃത്വത്തിൽ നടത്തിയ തൽസമയ ക്വിസ്‌പ്രോഗ്രാം ശ്രദ്ധേയമായി. ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പറുമായി സഹകരിച്ചു ഷോപ്പിങ് കോബ്ലക്‌സിൽ നടത്തിയ മത്സരത്തിൽ നൂറോളം പേർ പങ്കെടുത്തു. കേരളം , ബംഗാൾ , ബീഹാർ , തമിഴ്‌നാട് , രാജസ്ഥാൻ തുടങ്ങിയ ഇന്ത്യൻസംസ്ഥാനങ്ങളിൽ നിന്നുള്ളവരും അയൽ രാജ്യക്കാരായ ബംഗ്ലാദേശ് , ശ്രീലങ്കൻ സ്വദേശികളുംആവേശപൂർവ്വം പ്രശ്‌നോത്തരിയിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്ത്യയുടെസ്വാതന്ത്ര്യചരിത്രവും സംസ്‌കാരവും പ്രശ്‌നോത്തരിയിലൂടെ പങ്കുവെച്ചപ്പോൾ വളർന്നുവരുന്ന തലമുറക്ക് ചരിത്രാവബോധം പകർന്നു നൽകുന്നതായി. പങ്കെടുത്ത കുട്ടികൾ പാട്ടുകൾപാടി നാടിന്റെ സ്വാതന്ത്ര്യ ദിനത്തെ അവിസ്മരണീയമാക്കി. വെൽഫെയർ കേരള കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ബാബു ക്വിസ് പ്രോഗ്രാം നിയന്ത്രിച്ചു. ഫഹാഹീൽ മേഖല ആക്ടിങ് പ്രസിഡന്റ് അൻവർ സാദത്ത് , സെക്രെട്ടറി സലീജ് ,അബുഹലീഫ,ഫഹാഹീൽ യൂനിറ്റ് ഭാരവാ
ഫഹാഹീൽ: പിറന്ന നാടിന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷം ഇക്കരെ നിന്ന് പ്രവാസികളുമായിപങ്കുവെച്ചു വെൽഫെയർ കേരള ഫഹാഹീൽ മേഖലയുടെ നേതൃത്വത്തിൽ നടത്തിയ തൽസമയ ക്വിസ്‌പ്രോഗ്രാം ശ്രദ്ധേയമായി. ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പറുമായി സഹകരിച്ചു ഷോപ്പിങ് കോബ്ലക്‌സിൽ നടത്തിയ മത്സരത്തിൽ നൂറോളം പേർ പങ്കെടുത്തു.
കേരളം , ബംഗാൾ , ബീഹാർ , തമിഴ്‌നാട് , രാജസ്ഥാൻ തുടങ്ങിയ ഇന്ത്യൻസംസ്ഥാനങ്ങളിൽ നിന്നുള്ളവരും അയൽ രാജ്യക്കാരായ ബംഗ്ലാദേശ് , ശ്രീലങ്കൻ സ്വദേശികളുംആവേശപൂർവ്വം പ്രശ്‌നോത്തരിയിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്ത്യയുടെ
സ്വാതന്ത്ര്യചരിത്രവും സംസ്‌കാരവും പ്രശ്‌നോത്തരിയിലൂടെ പങ്കുവെച്ചപ്പോൾ വളർന്നുവരുന്ന തലമുറക്ക് ചരിത്രാവബോധം പകർന്നു നൽകുന്നതായി. പങ്കെടുത്ത കുട്ടികൾ പാട്ടുകൾപാടി നാടിന്റെ സ്വാതന്ത്ര്യ ദിനത്തെ അവിസ്മരണീയമാക്കി.
വെൽഫെയർ കേരള കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ബാബു ക്വിസ് പ്രോഗ്രാം നിയന്ത്രിച്ചു. ഫഹാഹീൽ മേഖല ആക്ടിങ് പ്രസിഡന്റ് അൻവർ സാദത്ത് , സെക്രെട്ടറി സലീജ് ,അബുഹലീഫ,ഫഹാഹീൽ യൂനിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.