തിരുവനന്തപുരം: വെൽഫെയർ പാർട്ടി തിരുവനന്തപുരം കോർപ്പറേഷനിൽ 11 വാർഡുകളിൽ ഒന്നാം ഘട്ട സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി. തിരുവനന്തപുരം കോർപ്പറേഷൻ ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

എ.എം. ത്വയ്യിബ് ചെയർമാനും ഷറഫുദ്ദീൻ കമലേശ്വരം കൺവീനർ ആയും വിപുലമായ കമ്മിറ്റി രൂപീകരിച്ചു. വിവിധ വകുപ്പുകളിലായി സൈഫുദ്ദീൻ പരുത്തിക്കുഴി, മുഹമ്മദ് മിർസ, ബിലാൽ വള്ളക്കടവ്, മുഹമ്മദ് അസ്ലം, അൽ. അമീൻ കല്ലാട്ട് മുക്ക്, എം .എച്ച് .ഷെരീഫ്, സുനിൽ കുമാർ ജയരാജ് കുന്നം പാറ, ദിലീപ് നേമം, ജോസഫ് പലേ ലി എന്നിവരെ കൺവീനർമാരായി തെരഞ്ഞെടുത്തു.

വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 11 വാർഡുകളിൽ ഒന്നാം ഘട്ട സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയതായി കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം കൊടുത്ത ജില്ലാ പ്രസിഡന്റ് എൻ.എം അൻസാരി പറഞ്ഞു.