മങ്കട: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ ജമാലുദ്ദീൻ കോട്ടോലയെ വെൽഫെയർ പാർട്ടി കടന്നമണ്ണ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.വെൽഫയർ പാർട്ടി എക്‌സിക്യൂട്ടീവ് അംഗം സി. ഹാറൂൻ മാസ്റ്റർ ആദരവ് നൽകി. ഉയർന്ന ബുദ്ധിശക്തിക്ക് അനുസരിച്ച് ഇംഗ്ലീഷിൽ പ്രാവീണ്യം നേടാൻ കഴിയാത്ത സെക്കൻഡറി വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള മനോഭാവം, അഭിപ്രേരണ പഠന ശീലം, എന്നിവയെക്കുറിച്ചുള്ള ഉള്ള ഗവേഷണത്തിനാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്. ഡോ. ടി. കെ മുഹമ്മദിന്റെയും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റിലെ പ്രൊഫ. (ഡോ.) പി. കെ അരുണയുടെയും കീഴിലായിരുന്നു ഗവേഷണം.പ്രമുഖ മതപണ്ഡിതനായിരുന്ന പരേതനായ കോട്ടോല അലവി മൗലവിയുടെ മകനാണ് അദ്ദേഹം. വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ അസീസ് ആലങ്ങാടൻ, അഫ്‌സൽ ഹുസൈൻ, നസീബ് എന്നിവർ പങ്കെടുത്തു.