- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നോക്ക സംവരണത്തിനെതിരെ ഉപവാസസമരം തുടങ്ങി; ഉദ്യോഗതലങ്ങളിലെ സമുദായ സെൻസസ് ഇടതു സർക്കാർ പുറത്തുവിടണം: വെൽഫെയർ പാർട്ടി ഉപവാസ സമരം
തിരുവനന്തപുരം: കേരളത്തിലെ വ്യത്യസ്ത ഉദ്യോഗ മേഖലകളിലെ സമുദായം തിരിച്ചുള്ള സെൻസസ് വിവരങ്ങൾ സർക്കാർ അടിയന്തിരമായി പുറത്തുവിടണമെന്ന് വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച ഉപവാസ സമരം ആവശ്യപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിച്ചാണ് സാമ്പത്തിക സംവരണത്തിന്റെ മറവിൽ സവർണ സംവരണം നടപ്പിലാക്കുന്നത്. സവർണ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ സംഘ്പരിവാറിനെക്കാൾ മുന്നിലാണ് തങ്ങളെന്ന് തെളിയിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സംവരണ അട്ടിമറിക്കെതിരെ സംവരണീയ ജനവിഭാഗങ്ങളുടെ ഐക്യനിര കെട്ടിപ്പടുത്ത് ശക്തമായ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് ഉപവാസ സമരം അഭിപ്രായപ്പെട്ടു.
ബിജെപി ലക്ഷ്യം വയ്ക്കുന്ന സവർണ ഹിന്ദുത്വ രാഷ്ട്രത്തിന് അനുയോജ്യമായാണ് കേരളത്തിലെ ഇടതുപക്ഷം കുടപിടിക്കുന്നതെന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പരിഹാസ്യതയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് കെ. അംബുജാക്ഷൻ. സവർണ സംവരണത്തിനെതിരെ വെൽഫെയർ പാർട്ടി സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച 24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നോക്ക സംവരണം നടപ്പിലാക്കിയ വിദ്യാഭ്യാസ മേഖലകളിൽ നിന്ന് പുറത്തു വരുന്ന കണക്കുകൾ സാമൂഹിക നീതിയുടെ അട്ടിമറികളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഉപവാസ സമരത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു. വി.പി ശുഐബ് മൗലവി (പാളയം ഇമാം), പ്രഫ ഇ.അബ്ദുൽ റഷീദ് (സംസ്ഥാന പ്രസിഡണ്ട്, മെക്ക), കുട്ടപ്പൻ ചെട്ടിയാർ (കൺവീനർ, സംവരണ സമുദായ മുന്നണി), അഡ്വ. സുരേഷ്‌കുമാർ (സി.എസ്.ഡി.എസ്), കടക്കൽ ജുനൈദ് (കെ.എം.വൈ.എഫ്), റോയ് അറക്കൽ (സംസ്ഥാന ജനറൽ സെക്രട്ടറി, എസ്.ഡി.പി.ഐ), ഷിജുലാൽ നാഗ (സംസ്ഥാന സെക്രട്ടറി, ഐ.എൽ.പി), രഞ്ജിനി സുഭാഷ് (ജില്ലാ പ്രസിഡണ്ട്, ഭീം ആർമി), വിനീത വിജയൻ (സോഷ്യൽ ആക്ടിവിസ്റ്റ്) മജീദ് നദ്വി (മൈനോരിറ്റി റൈറ്റ്സ് വാച്ച്), സന്തോഷ് ഇടക്കാട് (സംസ്ഥാന സെക്രട്ടറി, കെ.ഡി.പി) കരമന ബയാർ (പ്രസിഡണ്ട്, ജമാഅത്ത് കൗൺസിൽ), നേമം താജുദ്ദീൻ (ജമാഅത്ത് കൗൺസിൽ) എ.എസ് അജിത് കുമാർ (മ്യുസിഷ്യൻ), മഹേഷ് തോന്നക്കൽ (സംസ്ഥാന ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി), ഉഷാ കുമാരി (സംസ്ഥാന വൈസ് പ്രസിഡണ്ട്, വിമൻ ജസ്റ്റിസ്) ഷാനവാസ് പി.ജെ (സംസ്ഥാന സെക്രട്ടറി, എഫ്.ഐ.റ്റി.യു) തുടങ്ങിയവർ ഉപവാസ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന നേതാക്കളായ കെ.എ ഷഫീഖ്, റസാഖ് പാലേരി, പി. എ അബ്ദുൽ ഹക്കീം, ഇ.സി ആയിശ, സജീദ് ഖാലിദ്, ജോസഫ് ജോൺ, ജബീന ഇർഷാദ്, എസ്. ഇർഷാദ്, ഫായിസ് നീർക്കുന്നം തുടങ്ങിയവർ ഉപവാസത്തിൽ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനർ മിർസാദ് റഹ്മാൻ സ്വാഗതം പറഞ്ഞു. നവംബർ 4 രാവിലെ 11ന് ആരംഭിച്ച ഉപവാസം നവംബർ അഞ്ചിന് രാവിലെ 11 മണിക്ക് സമാപിക്കും. വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ അറുമുഖം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.