- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണ്ടത് മദ്യ നിരോധനം- വെൽഫെയർ പാർട്ടി സമര സംഗമം ഇന്ന്
തിരുവനന്തപുരം : മുൻ സർക്കാരിന്റെ ഘട്ടം ഘട്ടം മദ്യ നിരോധനം എന്ന നയം അട്ടിമറിക്കുന്ന പിണറായി സർക്കാരിന്റെ തിരുത്തിയ മദ്യ നിലപാടിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഒക്ടോബർ 3, തിങ്കൾ) രാവിലെ 10 മണിമുതൽ സെക്രട്ടറിയേറ്റ് നടയിൽ സമര സംഗമം സംഘടിപ്പിക്കും. എല്ലാ ഒക്ടോബർ 2 നും 10 ശതമാനം മദ്യ വില്പന ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമെന്ന തീരുമാനം എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയിരിക്കുകയാണ് . മുൻസർക്കാറിന്റെ കാലത്ത് അടച്ചു പൂട്ടിയ ത്രീസ്റ്റാർ, ടൂസ്റ്റാർ ബാറുകളെല്ലാം ഇന്ന് ഫോർ സ്റ്റാറാക്കി അപ്ഗ്രേഡു ചെയ്യുന്ന തിരക്കിലാണ്. ഫോർസ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാനുള്ള നീക്കം നടക്കുന്നതായി സംശയിക്കേണ്ടി വരുന്നു. മദ്യം സുലഭമാക്കാനും എന്നിട്ട് മദ്യവർജ്ജനം ഉപദേശിക്കുവാനുമാണ് സർക്കാരിന്റെ പരിപാടി. മദ്യനിരോധനം മാത്രമാണ് മദ്യവിപത്ത് തടയാനുള്ള പോംവഴി. മദ്യ നിരോധന നീക്കം അട്ടിമറിക്കുന്ന പിണറായി സർക്കാരിനെതിരെ ആരംഭിക്കുന്ന വൻപ്രക്ഷോഭങ്ങളുടെ തുടക്കമായാണ് സെക്രട്ടറിയേറ്റ് നടയിൽ 'വേണ്ടത്മദ്യ നി
തിരുവനന്തപുരം : മുൻ സർക്കാരിന്റെ ഘട്ടം ഘട്ടം മദ്യ നിരോധനം എന്ന നയം അട്ടിമറിക്കുന്ന പിണറായി സർക്കാരിന്റെ തിരുത്തിയ മദ്യ നിലപാടിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഒക്ടോബർ 3, തിങ്കൾ) രാവിലെ 10 മണിമുതൽ സെക്രട്ടറിയേറ്റ് നടയിൽ സമര സംഗമം സംഘടിപ്പിക്കും.
എല്ലാ ഒക്ടോബർ 2 നും 10 ശതമാനം മദ്യ വില്പന ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമെന്ന തീരുമാനം എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയിരിക്കുകയാണ് . മുൻസർക്കാറിന്റെ കാലത്ത് അടച്ചു പൂട്ടിയ ത്രീസ്റ്റാർ, ടൂസ്റ്റാർ ബാറുകളെല്ലാം ഇന്ന് ഫോർ സ്റ്റാറാക്കി അപ്ഗ്രേഡു ചെയ്യുന്ന തിരക്കിലാണ്. ഫോർസ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാനുള്ള നീക്കം നടക്കുന്നതായി സംശയിക്കേണ്ടി വരുന്നു. മദ്യം സുലഭമാക്കാനും എന്നിട്ട് മദ്യവർജ്ജനം ഉപദേശിക്കുവാനുമാണ് സർക്കാരിന്റെ പരിപാടി.
മദ്യനിരോധനം മാത്രമാണ് മദ്യവിപത്ത് തടയാനുള്ള പോംവഴി. മദ്യ നിരോധന നീക്കം അട്ടിമറിക്കുന്ന പിണറായി സർക്കാരിനെതിരെ ആരംഭിക്കുന്ന വൻപ്രക്ഷോഭങ്ങളുടെ തുടക്കമായാണ് സെക്രട്ടറിയേറ്റ് നടയിൽ 'വേണ്ടത്മദ്യ നിരോധനം' എന്ന മുദ്രാവാക്യമുയർത്തി സമര സംഗമം സംഘടിപ്പിക്കുന്നത്. സംഗമം വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി ഹംസ ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ പ്രവർത്തകർ, മതമേലധ്യക്ഷന്മാർ, സാമൂഹ്യ പ്രവർത്തകർ, വിവിധ രാഷ്ടീയ നേതാക്കൾ തുടങ്ങിയവർ സമര സംഗമത്തെ അഭിവാദ്യം ചെയ്യും