- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയരാജനെ രാജി വെയ്പിച്ചത് സ്വാഗതാർഹം :വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ജനവികാരം മാനിച്ച് ജയരാജനെ മന്ത്രി സ്ഥാനംരാജിവെയ്പിച്ച പിണറായി സർക്കാർ നിലപാട് സ്വാഗതാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. സ്വജനപക്ഷപാതം നടത്തിയത് സംബന്ധിച്ച ആരോപണം നിഷ്പക്ഷമായി അന്വേഷിച്ച് നിയമപരമായ നടപടികൾ കൂടി സർക്കാർ കൈക്കൊള്ളണം. മുൻസർക്കാറിന് നാണംകെട്ട് പുറത്തുപോകേണ്ടി വന്നത് അഴിമതിക്കാരെയും ആരോപണ വിധേയരെയും ചുമന്നുനടന്നതാണ്. അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള തീരുമാനംനല്ലതാണ്. ഈ സാഹചര്യത്തിൽ സ്വജനപക്ഷപാതം നിർബാധം ആവർത്തിക്കാനിടയാക്കുന്ന ബോർഡ്-കോർപ്പറേഷ നുകളിലെ നിയമനത്തെ സംബന്ധിച്ചും ഇടതു സർക്കാർ പുനഃപരിശോധിക്കണം. അത്തരം നിയമനങ്ങൾ പി.എസ്.സി വഴിആക്കാനുള്ള നടപടികളും ഭരണതലത്തിൽ നടത്തണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.
തിരുവനന്തപുരം: ജനവികാരം മാനിച്ച് ജയരാജനെ മന്ത്രി സ്ഥാനംരാജിവെയ്പിച്ച പിണറായി സർക്കാർ നിലപാട് സ്വാഗതാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. സ്വജനപക്ഷപാതം നടത്തിയത് സംബന്ധിച്ച ആരോപണം നിഷ്പക്ഷമായി അന്വേഷിച്ച് നിയമപരമായ നടപടികൾ കൂടി സർക്കാർ കൈക്കൊള്ളണം. മുൻസർക്കാറിന് നാണംകെട്ട് പുറത്തുപോകേണ്ടി വന്നത് അഴിമതിക്കാരെയും ആരോപണ വിധേയരെയും ചുമന്നുനടന്നതാണ്.
അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള തീരുമാനംനല്ലതാണ്. ഈ സാഹചര്യത്തിൽ സ്വജനപക്ഷപാതം നിർബാധം ആവർത്തിക്കാനിടയാക്കുന്ന ബോർഡ്-കോർപ്പറേഷ നുകളിലെ നിയമനത്തെ സംബന്ധിച്ചും ഇടതു സർക്കാർ പുനഃപരിശോധിക്കണം. അത്തരം നിയമനങ്ങൾ പി.എസ്.സി വഴിആക്കാനുള്ള നടപടികളും ഭരണതലത്തിൽ നടത്തണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു.
Next Story