- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലപാതകത്തിൽ ദുരൂഹതയുണ്ട് - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: നിലമ്പൂർ കരുളായി വനത്തിൽ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിൽ ഏറെ ദുരൂഹതകളുണ്ടെന്നും ആയതിനാൽ ഒരു ജുഢീഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്്താവനയിലൂടെ ആവശ്യപ്പെട്ടു. വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നു എന്നാണു ഡി.ജി.പി പറയുന്നത്. കൃത്യമായ മുൻകരുതലോടെ എടുത്ത ഒരു ഓപറേഷനായിട്ടുപോലും മാവോയിസ്റ്റ് സംഘത്തെ ജീവനോടെ പിടികൂടാൻ സാധിക്കാതെ പോയതും വനത്തിനുള്ളിൽ സംഘം ചേർന്നെന്ന് പറയുന്ന മറ്റുള്ളവരെ കണ്ടെത്താൻ കഴിയാതെവന്നതും സംശയങ്ങൾക്ക് ഇടനൽകുന്നതാണ്. വെടിവെപ്പിലേക്ക് എത്തിച്ച സാഹചര്യമെന്തെന്ന് ഇപ്പോഴും ഡി.ജി.പിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ വ്യക്തമാക്കുന്നില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കേരളത്തിലേക്കും വ്യാപിക്കുന്നുവെന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ വിശിഷ്യ ഇടതുപക്ഷ ഭരണത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്
തിരുവനന്തപുരം: നിലമ്പൂർ കരുളായി വനത്തിൽ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിൽ ഏറെ ദുരൂഹതകളുണ്ടെന്നും ആയതിനാൽ ഒരു ജുഢീഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്്താവനയിലൂടെ ആവശ്യപ്പെട്ടു.
വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നു എന്നാണു ഡി.ജി.പി പറയുന്നത്. കൃത്യമായ മുൻകരുതലോടെ എടുത്ത ഒരു ഓപറേഷനായിട്ടുപോലും മാവോയിസ്റ്റ് സംഘത്തെ ജീവനോടെ പിടികൂടാൻ സാധിക്കാതെ പോയതും വനത്തിനുള്ളിൽ സംഘം ചേർന്നെന്ന് പറയുന്ന മറ്റുള്ളവരെ കണ്ടെത്താൻ കഴിയാതെവന്നതും സംശയങ്ങൾക്ക് ഇടനൽകുന്നതാണ്. വെടിവെപ്പിലേക്ക് എത്തിച്ച സാഹചര്യമെന്തെന്ന് ഇപ്പോഴും ഡി.ജി.പിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ വ്യക്തമാക്കുന്നില്ല.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കേരളത്തിലേക്കും വ്യാപിക്കുന്നുവെന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ വിശിഷ്യ ഇടതുപക്ഷ ഭരണത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിൽ ഏറെ ആശങ്കപ്പെടേണ്ടതുണ്ട്. ഏറ്റുമുട്ടൽ കൊലകൾ സംബന്ധിച്ച സുപ്രീകോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടേ തുടർ നടപടികൾ ഉണ്ടാകാൻ പാടുള്ളൂ എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.