തിരുവനന്തപുരം: കാർഷികാവശ്യത്തിന് പതിച്ചുനൽകിയ പട്ടയഭൂമിയിൽ ഖനനം നടത്താൻ അനുമതി നൽകാനുള്ള നീക്കത്തിൽ നിന്ന് ഇടതു സർക്കാർപിന്തിരിയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ്വാണിയമ്പലം.

ലാന്റ്റവന്യൂ കമ്മീഷുടെ ഓഫീസിൽ നിന്ന് ലഭിച്ച ശിപാർശയുടെമറവിൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ അവസാന കാലത്തെ അഴിമതിയുടെകടുംവെട്ടിനിടയിൽ നടത്തിയ ഈ നീക്കം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ്ഉപേക്ഷിച്ചത്. ഇത്തരം കൃഷിഭൂമി ഏറെയും പശ്ചിമഘട്ടമേഖലയിലാണ്. ഈ ഭൂമിനിയമവിരുദ്ധമായി കരിങ്കൽ ഖനനമാഫിയ വൻതോതിൽ കൈക്കലാക്കിയിട്ടുണ്ട്.ഇതുകൂടാതെ വനഭൂമിയടക്കം കൈയേറിയിട്ടുമുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാർ ചെയ്യാനൊരുങ്ങിയ തെറ്റ് പിണറായി സർക്കാർപൂർത്തീകരിക്കരുത്. കാർഷികാവശ്യത്തിന് പതിച്ചുകൊടുത്ത ഭൂമി അതേആവശ്യത്തിനുമാത്രം ഉപയോഗിക്കണം. അല്ലാത്ത ഭൂമി നിലവിലെ നിയമമനുസരിച്ച്തിരിച്ചുപിടിക്കണം. പശ്ചിമഘട്ടത്തെയും കേരളത്തിന്റെ പ്രകൃതി സമ്പത്തിനെയുംകൈക്കലാക്കാനൊരുമ്പെട്ട ക്വാറി മാഫിയകൾക്ക് വിടുവേല ചെയ്യാനുള്ള നീക്കംപിണറായി സർക്കാർ കൈക്കൊണ്ടാൽ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്ന്അദ്ദേഹം മുന്നറിയിപ്പ് നൽകി.