- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാശ്രയ ലോബിയുടെ തെമ്മാടിത്തം വച്ചുപൊറുപ്പിക്കരുത്: വെൽഫെയർപാർട്ടി
തിരുവനന്തപുരം: സ്വാശ്രയ ലോബിയുടെ തെമ്മാടിത്തരങ്ങൾ കേരളത്തിൽ അനുവദിക്കരുതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ നടക്കുന്നത്. ഗ്വാണ്ടനാമോ ജയിലിലെ പീഡന മുറകളാണ് വിദ്യാർത്ഥികളോട് മിക്ക മാനേജ്‌മെന്റുകളും പുലർത്തുന്നത്. രക്ഷിതാക്കളെ വിളിച്ചു വരുത്തി ഭീഷണിപ്പെടത്തുക അനാവശ്യമായി ഫൈനുകൾ ഈടാക്കുക, വ്യക്തി സ്വാതന്ത്രത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുക എന്നിവയൊക്കെ സ്വാശ്രയ കോളേജിലെ സാധാരണ സംഭവങ്ങളാകുകയാണ്. ലേഡീസ് ഹോസ്റ്റലിൽ രാത്രി കയറി ചെന്ന് മാനേജർമാരും ഗുണ്ടകളും വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രാകൃതമുറകൾ കേരളത്തിലെ സ്വാശ്രയ കോളേജിലുണ്ടെന്നത് ലജ്ജാകരമാണ് .ഇവയൊക്കെ നിയന്ത്രിച്ചേ മതിയാകൂ. വിദ്യാർത്ഥികളുടെ പോക്കറ്റു കൊള്ളയടിക്കുന്ന മാനേജ്‌മെന്റുകളെ തൊടാൻ സർക്കാരുകൾ അറച്ചു നിൽക്കുകന്നത് അപമാനമാണ്. രണ്ടു വർഷം മുമ്പാണ് തൃശൂർ ജില്ലയിലെ അക്കിക്കാവ് റോയൽ എഞ്ചിനീയറിങ് കോളേജിലെ ഷഹിം എന്ന
തിരുവനന്തപുരം: സ്വാശ്രയ ലോബിയുടെ തെമ്മാടിത്തരങ്ങൾ കേരളത്തിൽ അനുവദിക്കരുതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ നടക്കുന്നത്. ഗ്വാണ്ടനാമോ ജയിലിലെ പീഡന മുറകളാണ് വിദ്യാർത്ഥികളോട് മിക്ക മാനേജ്‌മെന്റുകളും പുലർത്തുന്നത്. രക്ഷിതാക്കളെ വിളിച്ചു വരുത്തി ഭീഷണിപ്പെടത്തുക അനാവശ്യമായി ഫൈനുകൾ ഈടാക്കുക, വ്യക്തി സ്വാതന്ത്രത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുക എന്നിവയൊക്കെ സ്വാശ്രയ കോളേജിലെ സാധാരണ സംഭവങ്ങളാകുകയാണ്.
ലേഡീസ് ഹോസ്റ്റലിൽ രാത്രി കയറി ചെന്ന് മാനേജർമാരും ഗുണ്ടകളും വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രാകൃതമുറകൾ കേരളത്തിലെ സ്വാശ്രയ കോളേജിലുണ്ടെന്നത് ലജ്ജാകരമാണ് .ഇവയൊക്കെ നിയന്ത്രിച്ചേ മതിയാകൂ. വിദ്യാർത്ഥികളുടെ പോക്കറ്റു കൊള്ളയടിക്കുന്ന മാനേജ്‌മെന്റുകളെ തൊടാൻ സർക്കാരുകൾ അറച്ചു നിൽക്കുകന്നത് അപമാനമാണ്. രണ്ടു വർഷം മുമ്പാണ് തൃശൂർ ജില്ലയിലെ അക്കിക്കാവ് റോയൽ എഞ്ചിനീയറിങ് കോളേജിലെ ഷഹിം എന്ന വിദ്യാർത്ഥി ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇപ്പോൾ പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന് ജിവൻ ത്യജിക്കേണ്ടി വന്നു.
മാവേലിക്കര വെള്ളാപ്പള്ളി നടേഷൻഎഞ്ചിനീയറിങ് കോളേജിലെ മാനേജ്‌മെന്റിന്റെ ഗുണ്ടായിസത്തെപ്പറ്റി റിപ്പോർട്ടുകൾ മാസങ്ങൾക്കു മുമ്പ് പുറത്തു വന്നിട്ടും ഒരു നടപടിയും സർക്കരെടുത്തിട്ടില്ല. സംഘടിക ശക്തിയായി നിന്ന് വിലപേശാനുള്ള ധൈര്യം സ്വാശ്രയ മാനേജ്‌മെൻുകൾക്ക് കിട്ടുന്നത് സർക്കാരുകളുടെ നിസംഗത കൊണ്ടാണ്. മികച്ച വിദ്യാഭ്യാസമോ, സുരക്ഷയോ വിദ്യാർത്ഥികൾക്ക് സ്വാശ്രയ കോളേജുകളിൽ നിന്ന് ലഭിക്കുന്നില്ല. മാനേജ്‌മെന്റുകളുടെ മുന്നിൽ സർക്കാർമുട്ടു മടക്കരുത്. ഓംബുഡ്‌സ്മാൻ രൂപീകരണ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകണം. സ്വാശ്രയ കോളേജുകളെ മൂക്കു കയറിട്ട് നിലക്കു നിർത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.