- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സർക്കാർ കേരളത്തെ ഭൂമാഫിയക്ക് തീറെഴുതുന്നു :വെൽഫെയർ പാർട്ടി
പശ്ചിമഘട്ടത്തിലേതടക്കം കാർഷികാവശ്യത്തിന് പതിച്ചുനൽകിയഭൂമിയിൽ പാറഖനനത്തിന് അനുമതി നൽകാനുള്ള പിണറായി സർ്ക്കാറിന്റെനീക്കം കേരളം ഭൂമാഫിയക്കു തീറെഴുതുന്നതിന്റെ ഭാഗമാണെന്ന് വെൽഫെയർപാർട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു. കഴിഞ്ഞ ഡിസംബറിൽമുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചത് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത്വൻതോതിൽ പട്ടയ ഭൂമി വാങ്ങിക്കൂട്ടിയവരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ്.ഇതിന്റെ തുടർച്ചയായി ഭൂപതിവ് ചട്ടത്തിൽ ഭേഗദതി വരുത്താൻശ്രമിക്കുകയാണ്. പാരിസ്ഥിതിക തകർച്ചയിൽ ഗുരുതര പ്രതിസന്ധിനേരിടുന്ന കേരളത്തെ കഠിന വരൾച്ചയിലേക്ക് തള്ളിവിടുന്ന നീക്കത്തിൽനിന്ന് ഇടതു സർക്കാർ പിന്തിരിയണം. കേരളത്തിന്റെ പാരിസ്ഥിതിക ഘടനആകെ താറുമാറാണ്. കുടിവെള്ളത്തിന് രൂക്ഷമായ ദൗർലഭ്യവുമുണ്ട്. പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തിൽ സാമൂഹ്യ നിയന്ത്രണം എന്ന പാരിസ്ഥിതികതത്വത്തെ അട്ടിമറിച്ച് കോർപ്പറേറ്റുകൾക്കും മാഫിയകൾക്കും വഴിതുറക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഉമ്മൻ ചാണ്ടി സർക്കാറിന്റെകാലത്ത് ഇത്തരമൊരു നീക്കത്തിന് തുനിഞ്ഞെങ്കിലും സമയപരിമിതി
പശ്ചിമഘട്ടത്തിലേതടക്കം കാർഷികാവശ്യത്തിന് പതിച്ചുനൽകിയഭൂമിയിൽ പാറഖനനത്തിന് അനുമതി നൽകാനുള്ള പിണറായി സർ്ക്കാറിന്റെനീക്കം കേരളം ഭൂമാഫിയക്കു തീറെഴുതുന്നതിന്റെ ഭാഗമാണെന്ന് വെൽഫെയർപാർട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു. കഴിഞ്ഞ ഡിസംബറിൽമുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചത് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത്വൻതോതിൽ പട്ടയ ഭൂമി വാങ്ങിക്കൂട്ടിയവരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ്.ഇതിന്റെ തുടർച്ചയായി ഭൂപതിവ് ചട്ടത്തിൽ ഭേഗദതി വരുത്താൻശ്രമിക്കുകയാണ്.
പാരിസ്ഥിതിക തകർച്ചയിൽ ഗുരുതര പ്രതിസന്ധിനേരിടുന്ന കേരളത്തെ കഠിന വരൾച്ചയിലേക്ക് തള്ളിവിടുന്ന നീക്കത്തിൽനിന്ന് ഇടതു സർക്കാർ പിന്തിരിയണം. കേരളത്തിന്റെ പാരിസ്ഥിതിക ഘടനആകെ താറുമാറാണ്. കുടിവെള്ളത്തിന് രൂക്ഷമായ ദൗർലഭ്യവുമുണ്ട്. പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തിൽ സാമൂഹ്യ നിയന്ത്രണം എന്ന പാരിസ്ഥിതികതത്വത്തെ അട്ടിമറിച്ച് കോർപ്പറേറ്റുകൾക്കും മാഫിയകൾക്കും വഴിതുറക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്.
ഉമ്മൻ ചാണ്ടി സർക്കാറിന്റെകാലത്ത് ഇത്തരമൊരു നീക്കത്തിന് തുനിഞ്ഞെങ്കിലും സമയപരിമിതി മൂലംഅവർക്ക് അത് സാധിച്ചിരുന്നില്ല. മുൻ സർക്കാർ നടത്തിയതട്ടിപ്പുകളുടെ പിന്തുടർച്ചാവകാശം പിണറായി സർക്കാർഏറ്റെടുത്തിരിക്കുകയാണ്. ഇത് ജനവിധി ക്കെതിരാണ്. സർക്കാരിന്റെ ഈനീക്കത്തിനെതിരെ വെൽഫെയർ പാർട്ടി ശക്തമായ ജനകീയ പ്രക്ഷോഭംസംഘടിപ്പിക്കും. മാർച്ച് 14 ന് പ്രാദേശിക കേന്ദ്രങ്ങളിൽ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കും. മാർച്ച് 15 ന് കേരള നിയമസഭയിലേക്ക്മാർച്ച് നടത്താനും സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. സംസ്ഥാനപ്രസിഡന്റ് ഹമീദ് വാണിയമ്പലം അദ്ധ്യക്ഷത വഹിച്ചു.