തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ നടത്തിയ സമരവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരായ എം.ഷാജർഖാൻ, എസ്.മിനി, കെ.എം ഷാജഹാൻ തുടങ്ങിയവർക്കെതിരെ സർക്കാരെടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

ജനകീയ സമരങ്ങളെ തല്ലിയൊതുക്കുകയും സമര നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്യുന്ന ഇടത് സർക്കാറിന്റെ സമീപനം തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. ജനകീയ സമരങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാമെന്നത് പിണറായി വിജയന്റെ വ്യാമോഹമാണെന്നും കേരളത്തിൽ ഇത് നടപ്പാവില്ലെന്നും, മാഫിയകൾക്കും സംഘ്പരിവാറിനും ഒത്താശ ചെയ്യുന്ന ഡി.ജി.പി യെ പുറത്താക്കി ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നടപടികൾ തുടർന്നാൽ സർക്കാറിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.