- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി എം.എം. മണിയെ പുറത്താക്കണം - ഹമീദ് വാണിയമ്പലം
സ്ത്രീകളെയും സർക്കാർ ഉദ്യോഗസ്ഥരെയും മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് അധിക്ഷേപിച്ച മന്ത്രി എം.എം. മണിയെ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കൈയേറ്റക്കാരെയും ടാറ്റയടക്കമുള്ള കുത്തകകളെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മണി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളോട് നീതിപൂർവം പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രി ഉദ്യോഗസ്ഥരെയും സാധാരക്കാരായ തൊഴിലാളി സ്ത്രീകളെയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുമെന്ന് ഭീഷണിപ്പെടുത്തുന്നത് സത്യാപ്രതിജ്ഞാ ലംഘനമാണ്. ഇത്രയും നീചമായ പ്രവർത്തികൾ ചെയ്യുന്ന ഒരാൾ സംസ്ഥാനത്ത് മന്ത്രിയായി തുടരുന്നത് കേരളത്തിന് തന്നെ അപമാനമാണ്. ഉടനടി മന്ത്രിയെ പുറത്താക്കണം. സംസ്ഥാനത്തെ ഇടതുസർക്കാർ ജനങ്ങളെ ഓരോ ദിവസവും ഭീഷണിപ്പെടുത്തി ക്കൊണ്ടിരിക്കുകയാണ്. നീതിപൂർവം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും ചേ
സ്ത്രീകളെയും സർക്കാർ ഉദ്യോഗസ്ഥരെയും മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് അധിക്ഷേപിച്ച മന്ത്രി എം.എം. മണിയെ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
കൈയേറ്റക്കാരെയും ടാറ്റയടക്കമുള്ള കുത്തകകളെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മണി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളോട് നീതിപൂർവം പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രി ഉദ്യോഗസ്ഥരെയും സാധാരക്കാരായ തൊഴിലാളി സ്ത്രീകളെയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുമെന്ന് ഭീഷണിപ്പെടുത്തുന്നത് സത്യാപ്രതിജ്ഞാ ലംഘനമാണ്. ഇത്രയും നീചമായ പ്രവർത്തികൾ ചെയ്യുന്ന ഒരാൾ സംസ്ഥാനത്ത് മന്ത്രിയായി തുടരുന്നത് കേരളത്തിന് തന്നെ അപമാനമാണ്. ഉടനടി മന്ത്രിയെ പുറത്താക്കണം.
സംസ്ഥാനത്തെ ഇടതുസർക്കാർ ജനങ്ങളെ ഓരോ ദിവസവും ഭീഷണിപ്പെടുത്തി ക്കൊണ്ടിരിക്കുകയാണ്. നീതിപൂർവം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും ചേർന്ന് അവരെ ആക്ഷേപിക്കാനും തളർത്താനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതംഗീകരിക്കാനാവില്ല. സംസ്ഥാനത്തെ ഇടത് സർക്കാർ മാഫിയകളുടെ തടവിൽ പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരുന്നു. ഈ രീതി ഇനിയും തുടരാൻ കഴിയില്ല. ഇടുക്കി ജില്ലയിൽ സർക്കാർ ഭൂമി അനധികൃതമായി കൈവശംവെച്ചുകൊണ്ടിരിക്കുന്ന മുഴുവൻ കൈയേറ്റക്കാരെയും അടിയന്തിരമായി ഒഴിപ്പിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി പരിശ്രമിക്കുന്ന ഉദ്യോഗസ്ഥന്മാർക്കും റവന്യൂ വകുപ്പിനും കേരളത്തിന്റെ മുഴുവൻ പിന്തുണയുമുണ്ടെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
സ്ത്രീകളെ അധിക്ഷേപിക്കുകയും ലൈംഗികചുവയോട് കൂടി സംസാരിക്കുകയും ചെയ്ത മന്ത്രിക്കെതിരെ സ്ത്രീ പീഡന നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു