- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ പാർട്ടി കേരളാ ലാന്റ് സമ്മിറ്റ് 10, 11 തീയതികളിൽ തിരുവനന്തപുരത്ത്
തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രമുഖരെ പങ്കെടുപ്പിച്ച് കേരളാ ലാന്റ് സമ്മിറ്റ് മെയ് 10, 11 തീയതികളിൽ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടക്കുമെന്ന് സമ്മിറ്റ് ഡയറക്ടർ കെ.എ ഷഫീഖ് അറിയിച്ചു. സമഗ്ര ഭൂപരിഷ്‌കരണ നിയമം തയ്യാറാക്കുകയാണ് ലാന്റ് സമ്മിറ്റിന്റെ ലക്ഷ്യം. കേരള ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി കൊണ്ടാടപ്പെടുന്ന ഭൂപരിഷ്‌കരണം ചരിത്രപരമായ ജാതീയ അടിച്ചമർത്തലുകൾ കാരണം ഭൂഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളോട് നീതി കാട്ടിയില്ല. അതിന്റെ ഫലമായിട്ടാണ് കേരളത്തിൽ ലക്ഷക്കണക്കിന് ഭൂരഹിതർ ഉണ്ടായത്. നിലവിലെ ഭൂനിയമങ്ങൾ കൈയേറ്റ ലോബിക്കും ഹാരിസണും ടാറ്റയും പോലുള്ള വൻകിടക്കാർക്കും മുന്നിൽ ദുർബലമായിരിക്കുന്നു. അവർ കൈയേറുന്ന ഭൂമി തിരച്ചുപിടിക്കുന്നതിന് പോലും നിലവിലെ നിയമങ്ങളിലെ പഴുതുകൾ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഊ രംഗത്തെ വിദഗ്ദ്ധരെയും വിവിധ രാഷ്ട്രീയ, സാമൂഹ്യ നേതാക്കളെയും പങ്കെടുപ്പിച്ച് രണ്ട് ദിനങ്ങളിലായാണ് ലാൻഡ് സമ്മിറ്റ് നടത്തുന്നത്. ലാന്റ് സമ്മിറ്റിലെ ചർച്ചകളും പ്രബന്ധങ്ങള
തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രമുഖരെ പങ്കെടുപ്പിച്ച് കേരളാ ലാന്റ് സമ്മിറ്റ് മെയ് 10, 11 തീയതികളിൽ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടക്കുമെന്ന് സമ്മിറ്റ് ഡയറക്ടർ കെ.എ ഷഫീഖ് അറിയിച്ചു. സമഗ്ര ഭൂപരിഷ്‌കരണ നിയമം തയ്യാറാക്കുകയാണ് ലാന്റ് സമ്മിറ്റിന്റെ ലക്ഷ്യം.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായി കൊണ്ടാടപ്പെടുന്ന ഭൂപരിഷ്‌കരണം ചരിത്രപരമായ ജാതീയ അടിച്ചമർത്തലുകൾ കാരണം ഭൂഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങളോട് നീതി കാട്ടിയില്ല. അതിന്റെ ഫലമായിട്ടാണ് കേരളത്തിൽ ലക്ഷക്കണക്കിന് ഭൂരഹിതർ ഉണ്ടായത്. നിലവിലെ ഭൂനിയമങ്ങൾ കൈയേറ്റ ലോബിക്കും ഹാരിസണും ടാറ്റയും പോലുള്ള വൻകിടക്കാർക്കും മുന്നിൽ ദുർബലമായിരിക്കുന്നു. അവർ കൈയേറുന്ന ഭൂമി തിരച്ചുപിടിക്കുന്നതിന് പോലും നിലവിലെ നിയമങ്ങളിലെ പഴുതുകൾ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഊ രംഗത്തെ വിദഗ്ദ്ധരെയും വിവിധ രാഷ്ട്രീയ, സാമൂഹ്യ നേതാക്കളെയും പങ്കെടുപ്പിച്ച് രണ്ട് ദിനങ്ങളിലായാണ് ലാൻഡ് സമ്മിറ്റ് നടത്തുന്നത്. ലാന്റ് സമ്മിറ്റിലെ ചർച്ചകളും പ്രബന്ധങ്ങളും അടിസ്ഥാനമാക്കി സമഗ്ര ഭൂപരിഷ്‌കരണ നിയമത്തിനായുള്ള കരട് തയ്യാറാക്കും.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ചെയർമാനായും ഡോ. സന്ദീപ് പാണ്ഡെ, ഡോ. എം.ജി.എസ് നാരായണൻ, ഡോ.കെ.എൻ. പണിക്കർ, ഡോ.ടി.ടി ശ്രീകുമാർ, പി.സി ഹംസ, ഡോ. വി എസ് വിജയൻ, ഡോ. പി.വി രാജഗോപാൽ, പത്മശ്രീ ജി. ശങ്കർ, കെ.കെ. കൊച്ച്, കെ.കെ ബാബുരാജ്, കെ.പി രാമനുണ്ണി, ജെ.ജി ജഗദീശൻ, കെ.പി ശശി, കെ.ടി രാം മോഹൻ, ഡോ. സഞ്ജീവ് ഘോഷ്, ടി. പീറ്റർ എന്നിവരടങ്ങുന്ന ഉപദേശക സമിതിയും എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ ജനറൽ കൺവീനറും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര ഓർഗനെസിങ് കൺവീനറുമായുള്ള സംഘാടക സമിതിയുമാണ് ലാൻഡ് സമ്മിറ്റിന് നേതൃത്വം നൽകുക. ലാന്റ് സമ്മിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ്് ഇന്ന് തിരുവനന്തപുരത്ത് വെൽഫെയർ പാർട്ടി ഭൂസമരസമിതി കോ-ഓഡിനേറ്റർ ജോൺ അമ്പാട്ട് പ്രകാശനം ചെയ്തു.