- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യമൊഴുക്കാനായി ഇടതു സർക്കാർ അധികാരവികേന്ദ്രീകരണം അട്ടിമറിക്കുന്നു: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: കേരളമാകെ മദ്യമൊഴുക്കാനായാണ് മദ്യ വിൽപന തീരുമാനിക്കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നെടുത്തു കളയാൻ ഇടതുപക്ഷ സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. അധികാര വികേന്ദ്രീകണത്തിന്റെ അന്തസത്തയെ അട്ടിമറിക്കുന്ന നിലപാടാണിത്. മുൻകാലത്തും ഇടതുമുന്നണി ഭരിച്ച സന്ദർഭങ്ങളിൽ ഇതേ നിലപാട് അവർ സ്വീകരിച്ചിരുന്നു. മദ്യത്തിനെതിരെയുള്ള ജനവികാരം പ്രാദേശിക തലങ്ങളിലെ പ്രക്ഷോഭമായി മാറുന്നതിനെ തടയിടാനാണിത്. പലയിടത്തും പഞ്ചായത്തു ഭരണസമിതികൾ ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപിനെ തുടർന്ന് മദ്യഷാപ്പുകൾക്ക് ലൈസൻസ് നൽകേണ്ടെന്ന തീരുമാനമെടുത്തിട്ടുണ്ട്. ഇതുണ്ടാകാതിരിക്കാനാണ് സർക്കാർ ജനങ്ങളുടെ അധികാരം കവർന്നെടുക്കുന്നത്. ദേശീയപാതകളെ ഡീനോട്ടിഫൈ ചെയ്ത സാങ്കേതികതയിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ജില്ലയിൽ പാതയോരത്ത് മദ്യ വിൽപന ആകാം എന്ന കോടതിവിധി നിരാശാജനകമാണ്. പ്രധാന രണ്ട് ദേശീയപാതകൾ അതല്ലെന്ന വിജ്ഞാപനം താത്കാലികം മാത്രമാണ്. സർക്കാർ അഭിഭാഷകർ കോടതിയിൽ
തിരുവനന്തപുരം: കേരളമാകെ മദ്യമൊഴുക്കാനായാണ് മദ്യ വിൽപന തീരുമാനിക്കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നെടുത്തു കളയാൻ ഇടതുപക്ഷ സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. അധികാര വികേന്ദ്രീകണത്തിന്റെ അന്തസത്തയെ അട്ടിമറിക്കുന്ന നിലപാടാണിത്.
മുൻകാലത്തും ഇടതുമുന്നണി ഭരിച്ച സന്ദർഭങ്ങളിൽ ഇതേ നിലപാട് അവർ സ്വീകരിച്ചിരുന്നു. മദ്യത്തിനെതിരെയുള്ള ജനവികാരം പ്രാദേശിക തലങ്ങളിലെ പ്രക്ഷോഭമായി മാറുന്നതിനെ തടയിടാനാണിത്. പലയിടത്തും പഞ്ചായത്തു ഭരണസമിതികൾ ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപിനെ തുടർന്ന് മദ്യഷാപ്പുകൾക്ക് ലൈസൻസ് നൽകേണ്ടെന്ന തീരുമാനമെടുത്തിട്ടുണ്ട്.
ഇതുണ്ടാകാതിരിക്കാനാണ് സർക്കാർ ജനങ്ങളുടെ അധികാരം കവർന്നെടുക്കുന്നത്. ദേശീയപാതകളെ ഡീനോട്ടിഫൈ ചെയ്ത സാങ്കേതികതയിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ജില്ലയിൽ പാതയോരത്ത് മദ്യ വിൽപന ആകാം എന്ന കോടതിവിധി നിരാശാജനകമാണ്. പ്രധാന രണ്ട് ദേശീയപാതകൾ അതല്ലെന്ന വിജ്ഞാപനം താത്കാലികം മാത്രമാണ്. സർക്കാർ അഭിഭാഷകർ കോടതിയിൽ ജനവിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മദ്യ മുതലാളിമാരുമായി ചങ്ങാത്തത്തിലായ ഇടതു സർക്കാർ ജനങ്ങളുടെ, വിശേഷിച്ച് സ്ത്രീകളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുന്നത് ധിക്കാരമാണ്. മദ്യഷാപ്പുകളുടെ കാര്യത്തിൽ പഞ്ചായത്തുകൾക്ക് സ്വയം നിർണ്ണയാവകാശം ഇല്ലാതാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് നാളെ (ജൂൺ മൂന്ന് ശനി) സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. ശേഷം സർക്കാർ തീരുമാനം അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകും. തിങ്കളാഴ്ച പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്നും ഹമീദ് വാണിയമ്പലം അറിയിച്ചു