- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവൈപ്പിൽ നടക്കുന്നത് പൊലീസ് ഭീകരവാഴ്ച : ഹമീദ് വാണിയമ്പലം
തിരുവനന്തപുരം : പുതുവൈപ്പ് ഐ.ഐ.സി പ്ലാന്റ് സമരത്തിനെതിരെയുള്ള പൊലീസ് ആക്രമണം കേരളത്തിലെ പൊലീസ് ഭീകരവാഴ്ച വ്യക്തമാക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പിണറായി വജയൻ സർക്കാർ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. ജനകീയ പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കി വികസനത്തിന്റെ മറവിൽ മാഫിയകളെ സഹായിക്കുകയാണ് ഇടത് സർക്കാർ. പ്രതിപക്ഷത്തായിരിക്കെ ഭ്രാന്തൻ നായ എന്ന് സി.പി.എം നേതാക്കൾ തന്നെ വിശേഷിപ്പിച്ച അതേ വ്യക്തിയെ കൊച്ചിയിലെ പൊലീസ് തലവനെന്ന നിലയിൽ ഉപയോഗിച്ചാണ് പിണറായി സമരക്കാരെ ക്രൂരമായി തല്ലുന്നത്. പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിലേക്കുള്ള ദൂരം അകലയല്ലെന്ന് പിണറായി തിരിച്ചറിയണം. അടിയന്തിരമായി പ്ലാന്റ് നിർമ്മാണം നിർത്തിവെയ്ക്കുകയും സമരക്കാരെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
തിരുവനന്തപുരം : പുതുവൈപ്പ് ഐ.ഐ.സി പ്ലാന്റ് സമരത്തിനെതിരെയുള്ള പൊലീസ് ആക്രമണം കേരളത്തിലെ പൊലീസ് ഭീകരവാഴ്ച വ്യക്തമാക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പിണറായി വജയൻ സർക്കാർ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്.
ജനകീയ പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കി വികസനത്തിന്റെ മറവിൽ മാഫിയകളെ സഹായിക്കുകയാണ് ഇടത് സർക്കാർ. പ്രതിപക്ഷത്തായിരിക്കെ ഭ്രാന്തൻ നായ എന്ന് സി.പി.എം നേതാക്കൾ തന്നെ വിശേഷിപ്പിച്ച അതേ വ്യക്തിയെ കൊച്ചിയിലെ പൊലീസ് തലവനെന്ന നിലയിൽ ഉപയോഗിച്ചാണ് പിണറായി സമരക്കാരെ ക്രൂരമായി തല്ലുന്നത്. പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിലേക്കുള്ള ദൂരം അകലയല്ലെന്ന് പിണറായി തിരിച്ചറിയണം.
അടിയന്തിരമായി പ്ലാന്റ് നിർമ്മാണം നിർത്തിവെയ്ക്കുകയും സമരക്കാരെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
Next Story