- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുവിന്റെ പേരിൽ സംഘ്പരിവാറിന്റെ മുസ്ലിം-ദലിതുകൊലകൾക്കെതിരെ വെൽഫെയർ പാർട്ടി പ്രക്ഷോഭ റാലികൾ
തിരുവനന്തപുരം : പശുവിന്റെ പേരിൽ രാജ്യത്ത് മുസ് ലിം - ദലിത് ജനവിഭാഗങ്ങൾക്കെതിരെ നടക്കുന്ന സംഘ്പരിവാർ കൂട്ടക്കൊലകൾക്കെതിരെ വെൽഫെയർ പാർട്ടി കേരളത്തിലെ 14 ജില്ലകളിലും ജനമുന്നേറ്റ റാലികൾ സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു. ജൂലൈ 11 മുതൽ 31 വരെയുള്ള തിയതിക്കുള്ളിലായിരിക്കും റാലികൾ നടക്കുക. രാജ്യത്ത് സംഘ്പരിവാർ സമഗ്രാധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പശുവിന്റെ പേര് പറഞ്ഞ് ഇത്തരം കൊലപാതകങ്ങൾ നിരന്തരം അരങ്ങേറുന്നത്. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് ജനാധിപത്യവും മതേതരത്വവും ഇല്ലാതാക്കി മുസ് ലിങ്ങളെയും ദലിതരെയും ഉന്മൂലനം ചെയ്യുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. അതുകൊണ്ടാണ് മോദി സർക്കാറും ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാറുകളും ഈ കൊലയാളികളെ തടയാതിരിക്കുന്നത്. ജനക്കൂട്ടമാണ് കൊല നടത്തുന്നത് എന്ന പ്രചരണം സംഘ്പരിവാറിന്റെ തന്ത്രം മാത്രമാണ്. സംഘ്നേതാക്കളുടെ ആഹ്വാനമനുസരിച്ച് സംഘ്പരിവാർ കേഡർമാരാണ് കൊലകൾ നടത്തുന്നത്. അക്രമത്തെ പ്രധാനമന്ത്രി അപലപിച്ചു എന
തിരുവനന്തപുരം : പശുവിന്റെ പേരിൽ രാജ്യത്ത് മുസ് ലിം - ദലിത് ജനവിഭാഗങ്ങൾക്കെതിരെ നടക്കുന്ന സംഘ്പരിവാർ കൂട്ടക്കൊലകൾക്കെതിരെ വെൽഫെയർ പാർട്ടി കേരളത്തിലെ 14 ജില്ലകളിലും ജനമുന്നേറ്റ റാലികൾ സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു. ജൂലൈ 11 മുതൽ 31 വരെയുള്ള തിയതിക്കുള്ളിലായിരിക്കും റാലികൾ നടക്കുക.
രാജ്യത്ത് സംഘ്പരിവാർ സമഗ്രാധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പശുവിന്റെ പേര് പറഞ്ഞ് ഇത്തരം കൊലപാതകങ്ങൾ നിരന്തരം അരങ്ങേറുന്നത്. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് ജനാധിപത്യവും മതേതരത്വവും ഇല്ലാതാക്കി മുസ് ലിങ്ങളെയും ദലിതരെയും ഉന്മൂലനം ചെയ്യുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. അതുകൊണ്ടാണ് മോദി സർക്കാറും ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാറുകളും ഈ കൊലയാളികളെ തടയാതിരിക്കുന്നത്.
ജനക്കൂട്ടമാണ് കൊല നടത്തുന്നത് എന്ന പ്രചരണം സംഘ്പരിവാറിന്റെ തന്ത്രം മാത്രമാണ്. സംഘ്നേതാക്കളുടെ ആഹ്വാനമനുസരിച്ച് സംഘ്പരിവാർ കേഡർമാരാണ് കൊലകൾ നടത്തുന്നത്. അക്രമത്തെ പ്രധാനമന്ത്രി അപലപിച്ചു എന്നത് വെറും നാടകം മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് ശേഷം നടന്ന ഝാർഖണ്ഡിലെ അലിമുദ്ദീൻ അൻസാരിയുടെ കൊല വ്യക്തമാക്കുന്നു. ഈ അരുകൊലകൾക്കെതിരെ ശക്തമായ ചെറുത്ത് നിൽപുകൾ രാജ്യത്തുയരണം.
പ്രധാനപ്രതിപക്ഷ പാർട്ടികളുടെ നിസ്സംഗതയും അപലപനീയമാണ്. രാജ്യത്തെമ്പാടും ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ വെൽഫെയർ പാർട്ടി ജില്ലാ കേന്ദ്രങ്ങളിൽ റാലികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു