- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണം : ഹമീദ് വാണിയമ്പലം
തിരുവനന്തപുരം : കൊലപാതകവും അക്രമങ്ങളും ആസൂത്രണം ചെയ്തവരെ നിയമത്തിന് മുന്നിലെത്തിച്ച് തിരുവനന്തപുരത്ത് സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. തലസ്ഥാനനഗരിയിൽ തുടരുന്ന അക്രമങ്ങൾ കേരളത്തെ അക്രമങ്ങളുടെ കേന്ദ്രമാക്കാനുള്ള സംഘ്പരിവാറിന്റെ അജണ്ടയുടെ ഭാഗമാണ്. ഇതിനെ നിയമപരമായി നേരിടുന്നതിൽ കേരള സർക്കാരും സിപിഎമ്മും പരാജയപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി തുടർന്നു വരുന്ന അക്രമങ്ങളും കഴിഞ്ഞ രാത്ര നടന്ന കൊലപാതകവും ദുരൂഹമാണ്. ബിജെപി ആ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. കൃത്യമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. കേരളത്തിലെ ക്രമസമാധാനം പരിപാലിക്കേണ്ട പൊലീസിനെ നിയന്ത്രിക്കുന്ന പാർട്ടിയാണ് സി.പി.എം. സമാധാനന്തരീക്ഷം തകർന്നാൽ മാത്രമാണ് ബിജെപി വളരുക എന്നത് അവർ ിഇനിയെങ്കിലും മനസ്സിലാക്കണം. കേരളത്തിൽ വ്യാപകമായി അക്രമങ്ങൾ സൃഷ്ടിക്കാൻ സംഘ്പരിവാറിന് പദ്ധതിയുണ്ട്. അതുവഴി സമാധാനമില്ലാത്തയിടമായി കേരളത്തെ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്ക
തിരുവനന്തപുരം : കൊലപാതകവും അക്രമങ്ങളും ആസൂത്രണം ചെയ്തവരെ നിയമത്തിന് മുന്നിലെത്തിച്ച് തിരുവനന്തപുരത്ത് സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. തലസ്ഥാനനഗരിയിൽ തുടരുന്ന അക്രമങ്ങൾ കേരളത്തെ അക്രമങ്ങളുടെ കേന്ദ്രമാക്കാനുള്ള സംഘ്പരിവാറിന്റെ അജണ്ടയുടെ ഭാഗമാണ്. ഇതിനെ നിയമപരമായി നേരിടുന്നതിൽ കേരള സർക്കാരും സിപിഎമ്മും പരാജയപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി തുടർന്നു വരുന്ന അക്രമങ്ങളും കഴിഞ്ഞ രാത്ര നടന്ന കൊലപാതകവും ദുരൂഹമാണ്. ബിജെപി ആ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. കൃത്യമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം.
കേരളത്തിലെ ക്രമസമാധാനം പരിപാലിക്കേണ്ട പൊലീസിനെ നിയന്ത്രിക്കുന്ന പാർട്ടിയാണ് സി.പി.എം. സമാധാനന്തരീക്ഷം തകർന്നാൽ മാത്രമാണ് ബിജെപി വളരുക എന്നത് അവർ ിഇനിയെങ്കിലും മനസ്സിലാക്കണം. കേരളത്തിൽ വ്യാപകമായി അക്രമങ്ങൾ സൃഷ്ടിക്കാൻ സംഘ്പരിവാറിന് പദ്ധതിയുണ്ട്. അതുവഴി സമാധാനമില്ലാത്തയിടമായി കേരളത്തെ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തക്കം പാർത്ത് നടക്കുകയാണ്. ഇത് അണികളെ ക്രമിനൽ ചിന്തയോടെ വളർത്തുവർക്ക് അവരെ നിയന്ത്രിക്കാനാവില്ല എന്നതും സി.പിഎം അടക്കമുള്ള പാർട്ടികൾ തിരിച്ചറിയണം.
കേരളത്തെ സംഘ്പരിവാറിന്റെ തളികയിലേക്ക് വെച്ചുകൊടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജനാധിപത്യ സമൂഹം അക്രമങ്ങളെ തള്ളിക്കളയണമെന്നും കൊലപാതകികളെയും അക്രമികളെയും അക്രമം ആസൂത്രണം ചെയ്തവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു