- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.പിയിൽ നടന്നത് ഭരണകൂടത്തിന്റെ ശിശുഹത്യ - ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ 63 കുട്ടികൾ ഓക്സിജൻ കിട്ടാതെ സർക്കാരാശുപത്രിയിൽ മരിക്കാനിടയായ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇത് ആദിത്യനാഥ് സർക്കാരിന്റെ ശിശുഹത്യയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ തന്നെയാണ് ശിശുഹത്യ നടന്നിരിക്കുന്നത്. നിരവധി മാതാപിതാക്കളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് തല്ലിക്കെടുത്തിയിരിക്കുന്നത്. യുപി മുഖ്യമന്ത്രിയും ബിജെപിയും ഇതിനെ നിസാരവത്കരിക്കാൻ ശ്രമിക്കുകയാണ്. ബിജെപി അധികാരത്തിലേറ്റിനു ശേഷം ഓക്സിജൻ സപ്ലൈ ചെയ്യുന്ന കരാറുകാർക്ക് പണം നൽകാതെ മനഃപൂർവ്വമാണ് സർക്കാർ ഇങ്ങനെയൊരു സ്ഥിതിവിശേഷമുണ്ടാക്കിയത്. അഞ്ച് ദിവസങ്ങൾക്കിടയിലാണ് 63 കുട്ടികൾ മരിച്ചത്. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രി ദിവസങ്ങളോളം നിഷ്‌ക്രിയനായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. മരിച്ചവരിലേറെയും പിന്നാക്ക സമൂഹങ്ങളിലെ കുട്ടികളായതിനാലാണ് യോഗി സർക്കാർ ഇതിനെ നിസാരവൽക്കരിക്കാൻ ശ്രമിക്കുന്നത്. ബിജെപിയുടെയും യോഗി ഭരണ കൂടത്തി
തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ 63 കുട്ടികൾ ഓക്സിജൻ കിട്ടാതെ സർക്കാരാശുപത്രിയിൽ മരിക്കാനിടയായ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇത് ആദിത്യനാഥ് സർക്കാരിന്റെ ശിശുഹത്യയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ തന്നെയാണ് ശിശുഹത്യ നടന്നിരിക്കുന്നത്. നിരവധി മാതാപിതാക്കളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് തല്ലിക്കെടുത്തിയിരിക്കുന്നത്. യുപി മുഖ്യമന്ത്രിയും ബിജെപിയും ഇതിനെ നിസാരവത്കരിക്കാൻ ശ്രമിക്കുകയാണ്. ബിജെപി അധികാരത്തിലേറ്റിനു ശേഷം ഓക്സിജൻ സപ്ലൈ ചെയ്യുന്ന കരാറുകാർക്ക് പണം നൽകാതെ മനഃപൂർവ്വമാണ് സർക്കാർ ഇങ്ങനെയൊരു സ്ഥിതിവിശേഷമുണ്ടാക്കിയത്.
അഞ്ച് ദിവസങ്ങൾക്കിടയിലാണ് 63 കുട്ടികൾ മരിച്ചത്. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രി ദിവസങ്ങളോളം നിഷ്‌ക്രിയനായിരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. മരിച്ചവരിലേറെയും പിന്നാക്ക സമൂഹങ്ങളിലെ കുട്ടികളായതിനാലാണ് യോഗി സർക്കാർ ഇതിനെ നിസാരവൽക്കരിക്കാൻ ശ്രമിക്കുന്നത്. ബിജെപിയുടെയും യോഗി ഭരണ കൂടത്തിന്റെയും വിവേചനമനോഭാവമാണ് ഇത് വ്യക്തമാക്കുന്നതാണ്. കലാപങ്ങളിലൂടെയും മനുഷ്യക്കുരുതിയിലൂടെയും അധികാരത്തിൽ വന്ന ബിജെപിക്ക് മനുഷ്യ ജീവനെക്കാളും വിലകൽപിക്കുന്നത് പശുവിനാണ്.
പശുവിന് ആംബുലൻസും ഗോരക്ഷക്കും ചാണക ഗവേഷണത്തിനും വൻതുകകളും മാറ്റിവയ്ക്കുമ്പോൾ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന മേഖലകൾക്കുള്ള പണം വെട്ടിക്കുറക്കുകയാണ് ആദിത്യനാഥ് സർക്കാർ ചെയ്തത്. കേന്ദ്ര സർക്കാരോ രാഷ്ട്രപതിയോ ഗവർണറോ ഈ ഗുരുതര പ്രശ്നത്തിൽ ഇടപെട്ടില്ല. പ്രതീക്ഷകൾ പോലും നഷ്ടപ്പെട്ട സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളൊന്നാകെ ക്രൂരന്മാരായ സംഘ്പരിവാർ ഭരണകൂടങ്ങൾക്കെതിരെ ജനാധിപത്യ പ്രതിരോധങ്ങൾ സൃഷ്ടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.