- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.എഫ്.ഐ യുടെ അക്രമ രാഷ്ട്രീയത്തെ സാഹോദര്യത്തിന്റെ രാഷ്ട്രീയം കൊണ്ട് നേരിടും: ഗണേശ് വടേരി
തിരൂർക്കാട്: എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തെ സാഹോദര്യത്തിന്റെ രാഷ്ട്രീയംകൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേരിടുമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലവൈസ് പ്രസിഡന്റ് ഗണേശ് വടേരി പറഞ്ഞു. മങ്കട മണ്ഡലത്തിലെ വിവിധ കാമ്പസുകളിൽ നിന്നും കോളേജ് യൂനിയൻ തെരെഞ്ഞെടുപ്പിൽ വിജയിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിജയികൾക്കുള്ള സ്വീകരണ സമ്മേളനം നസ്‌റകോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ.എസ് നിസാർ, സംസ്ഥാനകമ്മിറ്റിയംഗം മീനു കൊല്ലം, ഫ്രറ്റേണിറ്റി മലപ്പുറം ജില്ല അഡ്‌ഹോക്ക്കമ്മിറ്റിയംഗം ഹാദിഖ് കൂട്ടിലങ്ങാടി, വെൽഫെയർ പാർട്ടി മലപ്പുറം ജില്ലസെക്രട്ടറി ശാക്കിർ ചങ്ങരംകുളം, ഇ.സി ഹംസ, ഹൻഷില പട്ടാക്കൽ എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ കാമ്പസുകളെ പ്രതിനിധീകരിച്ച് സബീൽ, അദീബ, അജ്മൽ തോട്ടോളി,റിഷാദ് എന്നിവർ സംസാരിച്ചു.വെൽഫെയർ പാർട്ടി മങ്കട മണ്ഡലം സെക്രട്ടറി കെ സക്കീർ മാസ്റ്റർ സ്വാഗതവുംസി.എ
തിരൂർക്കാട്: എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തെ സാഹോദര്യത്തിന്റെ രാഷ്ട്രീയംകൊണ്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേരിടുമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലവൈസ് പ്രസിഡന്റ് ഗണേശ് വടേരി പറഞ്ഞു.
മങ്കട മണ്ഡലത്തിലെ വിവിധ കാമ്പസുകളിൽ നിന്നും കോളേജ് യൂനിയൻ തെരെഞ്ഞെടുപ്പിൽ വിജയിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വിജയികൾക്കുള്ള സ്വീകരണ സമ്മേളനം നസ്‌റകോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ.എസ് നിസാർ, സംസ്ഥാനകമ്മിറ്റിയംഗം മീനു കൊല്ലം, ഫ്രറ്റേണിറ്റി മലപ്പുറം ജില്ല അഡ്‌ഹോക്ക്കമ്മിറ്റിയംഗം ഹാദിഖ് കൂട്ടിലങ്ങാടി, വെൽഫെയർ പാർട്ടി മലപ്പുറം ജില്ലസെക്രട്ടറി ശാക്കിർ ചങ്ങരംകുളം, ഇ.സി ഹംസ, ഹൻഷില പട്ടാക്കൽ എന്നിവർ സംസാരിച്ചു.
മണ്ഡലത്തിലെ വിവിധ കാമ്പസുകളെ പ്രതിനിധീകരിച്ച് സബീൽ, അദീബ, അജ്മൽ തോട്ടോളി,റിഷാദ് എന്നിവർ സംസാരിച്ചു.വെൽഫെയർ പാർട്ടി മങ്കട മണ്ഡലം സെക്രട്ടറി കെ സക്കീർ മാസ്റ്റർ സ്വാഗതവുംസി.എച്ച് സലാം നന്ദിയും പറഞ്ഞു