- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറുകളുടെ ദൂരപരിധി കുറച്ച പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു: ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: വിദ്യാലയങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ച പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം . മദ്യ ലോബി പറയുന്ന തരത്തിലാണ് ഇടതു സർക്കാർ ഉത്തരവിറക്കുന്നത്. ജനങ്ങളുടെ പ്രതിഷേധമോ എതിർപ്പോ വകവെയ്ക്കാതെയുള്ള ഈ നീക്കം പിണറായി സർക്കാറിന് കനത്ത തിരച്ചടിയാകും. ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാമേഖലയും മദ്യലോബിയുടെ നിയന്ത്രണത്തിലാക്കുക എന്നതാണ് പിണറായി സർക്കാറിന്റെ മദ്യ നയം. വിദ്യാലയങ്ങളിലടക്കം മദ്യം എത്തിക്കാനാണ് സർക്കാർ മദ്യമാഫിയകൾക്ക് സൗകര്യമൊരുക്കുന്നത്. ജനകീയ സമരങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനുള്ള പിണറായി വിജയന്റെ നിക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല, മദ്യലോബിയുടെ ക്വട്ടേഷൻ ഏജന്റായി അധ:പതിച്ച സർക്കാരിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകും. ഇതിന്റെ തുടർച്ചയായി സെപ്റ്റംബർ 2 ന് മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.ഉടൻ തന്നെ സെക്രട്ടറി
തിരുവനന്തപുരം: വിദ്യാലയങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ച പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം . മദ്യ ലോബി പറയുന്ന തരത്തിലാണ് ഇടതു സർക്കാർ ഉത്തരവിറക്കുന്നത്. ജനങ്ങളുടെ പ്രതിഷേധമോ എതിർപ്പോ വകവെയ്ക്കാതെയുള്ള ഈ നീക്കം പിണറായി സർക്കാറിന് കനത്ത തിരച്ചടിയാകും.
ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാമേഖലയും മദ്യലോബിയുടെ നിയന്ത്രണത്തിലാക്കുക എന്നതാണ് പിണറായി സർക്കാറിന്റെ മദ്യ നയം. വിദ്യാലയങ്ങളിലടക്കം മദ്യം എത്തിക്കാനാണ് സർക്കാർ മദ്യമാഫിയകൾക്ക് സൗകര്യമൊരുക്കുന്നത്. ജനകീയ സമരങ്ങളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാനുള്ള പിണറായി വിജയന്റെ നിക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല, മദ്യലോബിയുടെ ക്വട്ടേഷൻ ഏജന്റായി അധ:പതിച്ച സർക്കാരിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് പാർട്ടി നേതൃത്വം നൽകും.
ഇതിന്റെ തുടർച്ചയായി സെപ്റ്റംബർ 2 ന് മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.ഉടൻ തന്നെ സെക്രട്ടറിയേറ്റ് നടയിൽ വൻ ബഹുജപ്രക്ഷോഭവും പാർട്ടി നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.