- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കാരനായ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കലക്ടർ നൽകിയ അന്തിമ റിപ്പോർട്ടോടെ മന്ത്രി തോമസ് ചാണ്ടി നടത്തിയ കായൽ കയ്യേറ്റവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും ശരിവെക്കപ്പെട്ടിരിക്കുന്നു വെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. കായൽ കൈയേറ്റം അതീവ ഗുരുതരമാണെന്ന് കാണിക്കുന്ന റിപ്പോർട്ട് റവന്യു വകുപ്പ് അംഗീകരിച്ചിട്ടും അഴിമതിക്കെതിരെ കർക്കശ നിലപാടുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിൽ ദുരൂഹതയുണ്ട്. മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്കെതിതെ ഇതിനു മുമ്പ് ആരോപണങ്ങളുയർന്നപ്പോൾ അവരെക്കൊണ്ട് രാജിവെപ്പിച്ച മുഖ്യമന്ത്രിക്ക് കോടീശ്വരനായ മന്ത്രിയുടെ മുന്നിൽ മുട്ടുവിറക്കുകയാണ്. ഭൂനിയമങ്ങളും നെൽവയൽ നീർത്തട സംരക്ഷണ നിയമവും അനുസരിച്ച് ക്രിമിനൽ കുറ്റമുൾപ്പെടെ നിരവധി ഗുരുതരമായ കണ്ടെത്തലുകളാണ് മന്ത്രിക്കെതിരെയുള്ളത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക
തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കലക്ടർ നൽകിയ അന്തിമ റിപ്പോർട്ടോടെ മന്ത്രി തോമസ് ചാണ്ടി നടത്തിയ കായൽ കയ്യേറ്റവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും ശരിവെക്കപ്പെട്ടിരിക്കുന്നു വെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
കായൽ കൈയേറ്റം അതീവ ഗുരുതരമാണെന്ന് കാണിക്കുന്ന റിപ്പോർട്ട് റവന്യു വകുപ്പ് അംഗീകരിച്ചിട്ടും അഴിമതിക്കെതിരെ കർക്കശ നിലപാടുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിൽ ദുരൂഹതയുണ്ട്. മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്കെതിതെ ഇതിനു മുമ്പ് ആരോപണങ്ങളുയർന്നപ്പോൾ അവരെക്കൊണ്ട് രാജിവെപ്പിച്ച മുഖ്യമന്ത്രിക്ക് കോടീശ്വരനായ മന്ത്രിയുടെ മുന്നിൽ മുട്ടുവിറക്കുകയാണ്.
ഭൂനിയമങ്ങളും നെൽവയൽ നീർത്തട സംരക്ഷണ നിയമവും അനുസരിച്ച് ക്രിമിനൽ കുറ്റമുൾപ്പെടെ നിരവധി ഗുരുതരമായ കണ്ടെത്തലുകളാണ് മന്ത്രിക്കെതിരെയുള്ളത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസിൽ കാർ പാർക്കിങ് ഏരിയക്കായി വയൽ നികത്തിയതായും റിസോർട്ടിന് സമീപത്തെ നീർച്ചാൽ വഴിതിരിച്ചുവിട്ടതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2014ന് ശേഷമാണ് വയൽ നികത്തിയിരിക്കുന്നത്. ഇതിന് ഇറിഗേഷൻ അധികൃതരുടെ അനുമതിയും വാങ്ങിയിരുന്നില്ല. റിസോർട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മിച്ചത് നിയമം ലംഘിച്ചാണെന്ന് 2012ൽ അമ്പലപ്പുഴ തഹസീൽദാർ തയ്യാറാക്കിയ റിപ്പോർട്ടും ഉണ്ട്.
ഗുരുതരമായ തെറ്റുകളുടെ തെളിവുകൾ പുറത്തുവന്നിട്ടും മന്ത്രി സ്ഥാനത്ത് തോമസ് ചാണ്ടി തുടരുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണ്. നിഷ്പക്ഷ അന്വേഷണത്തിന് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് തടസ്സമാണ്. വസ്തുതാപരമായ റിപ്പോർട്ട് നൽകിയ ജില്ലാ കലക്ടറെ മന്ത്രി ഭീഷണിപ്പെടുത്തുന്നത് ഇതിന് തെളിവാണ്. അഴിമതിക്കെതിരായ ഇടതുസർക്കാർ നിലപാട് കാപട്യമാണെന്ന് തെളിയുകയാണ്. മൂന്നാറിലെ ഭൂമി കൈയേറ്റത്തിലെന്ന പോലെ മുന്നണിയിലെ രണ്ടാം കക്ഷിയുടെ പ്രതിനിധിയായ റവന്യൂ മന്ത്രിയുടെ റിപ്പോർട്ടുകൾ തള്ളി ഉദ്യോഗസ്ഥന്മാരുടെ നിർദേശങ്ങൾ മുഖ്യമന്ത്രി സ്വീകരിക്കുകയാണ്. അഴിമതിക്കാരനായ തോമസ് ചാണ്ടിയെ നാണംകെട്ടും സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭത്തെ സർക്കാരിന് നേരിടേണ്ടിവരുമെന്ന് എക്‌സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു.