തിരുവനന്തപുരം: കേരള സർവ്വകാലാശാല അദ്ധ്യാപക തസ്തികകളിൽ സംവരണ തത്വം പാലിച്ചുകൊണ്ട് നിയമനം നടത്താൻ വിജ്ഞാപനം പുറപ്പെടുവിച്ചത് സ്വാഗതാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ അബ്ദുൽ ഹഖീം പ്രസ്താവിച്ചു.

ആദ്യമായാണ് സംവരണ തത്വം പാലിച്ച് പ്രൊഫസർ തസ്തികകയിൽ നിയമനം നടക്കാൻ പോകുന്നത്. കേരള സർവ്വകലാ ശാലയിലെ സംവരണ അട്ടിമറിക്കെതിരെ വെൽഫെയർ പാർട്ടി നിയമ പോരാട്ടങ്ങൾ നടത്തിയിരുന്നു. അത്തരം പോരാട്ടങ്ങളുടെ കൂടി ഫലമാണ് ഇപ്പോഴത്തെ തീരുമാനം. എൽ.ഡി.എഫിലും യു.ഡി.എഫിലും പെട്ട 8 സിൻഡിക്കേറ്റ് അംഗങ്ങൾ സംവരണ തത്വം പാലിക്കുന്നതിനെ എതിർത്തു എന്നത് സംവരണ അട്ടിമറിക്ക് വലിയ തോതിൽ ഗൂഢാലോചന നടക്കുന്നു എന്നതിന്റെ തെളിവാണ്.

സമ്മർദ്ദത്തിലും സംവരണ തത്വം പാലിച്ച് അദ്ധ്യാപക തസ്തികകളിലെ നിയമനം നടത്താൻ തീരുമാനിച്ച വി സിയെ പ്രത്യേകം അനുമോദിക്കുന്നു. സംവരണെ സംരക്ഷിക്കാൻ കേരളത്തിലെ സംവരണ സമുദായങ്ങളോടൊപ്പവും സാമൂഹ്യ നീതി ആഗ്രഹിക്കുന്നവരോടൊപ്പവും വെൽഫെയർ പാർട്ടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.