- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ബജറ്റ് : നാലുവർഷം ജനങ്ങളെ വഞ്ചിച്ചവർ അഞ്ചാം വർഷം പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നു- വെൽഫെയർ പാർട്ടി
തിരുവനന്തപുരം: നാലുവർഷം വാഗ്ദാനങ്ങളൊന്നും നടപ്പാക്കാതെ ജനവഞ്ചന നടത്തിയ മോദിസർക്കാർ അഞ്ചാം വർഷം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നൽകുന്ന പൊള്ളയായ വാഗ്ദാനങ്ങളാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിമ്പലം. ജനജീവിതം തകിടം മറിച്ച ജനദ്രോഹ തീരുമാനങ്ങളൊന്നും തിരുത്തൽ വരുത്താതെയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞിട്ടും ജീവിത ചിലവുകളിൽ വൻവർദ്ധന വന്നിട്ടും ആദായ നികുതി പരിധി ഉയർത്തിയിട്ടില്ല. ഇത് മാസശമ്പളക്കാരായ ഇടത്തരക്കാരിലെ താഴെതട്ടുകാരെയാണ് കാര്യമായി ബാധിക്കുക. പെട്രോളിയത്തിന് ചുമത്തിയ വലിയ നികുതികളിലൂടെ ജനത്തെ നാലുവർഷമായി കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതി കുറച്ച് വൻകിടക്കാരെ സന്തോഷിപ്പിക്കുകയാണ്. ജീവസുരക്ഷ നഷ്ടപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്ന യാതൊരു പദ്ധതികളും ബജറ്റിലില്ല എന്നത് ആ വിഭാഗക്കാരെ രാജ്യത്തെ പൗരന്മാരായി പോലും മോദി സർക്കാർ കണക്കിലെടുക്കാത്തതിന്റെ സൂചനയാണ്. തകർന്നടിഞ്ഞ സാമ്പത്
തിരുവനന്തപുരം: നാലുവർഷം വാഗ്ദാനങ്ങളൊന്നും നടപ്പാക്കാതെ ജനവഞ്ചന നടത്തിയ മോദിസർക്കാർ അഞ്ചാം വർഷം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നൽകുന്ന പൊള്ളയായ വാഗ്ദാനങ്ങളാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിമ്പലം. ജനജീവിതം തകിടം മറിച്ച ജനദ്രോഹ തീരുമാനങ്ങളൊന്നും തിരുത്തൽ വരുത്താതെയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ.
രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞിട്ടും ജീവിത ചിലവുകളിൽ വൻവർദ്ധന വന്നിട്ടും ആദായ നികുതി പരിധി ഉയർത്തിയിട്ടില്ല. ഇത് മാസശമ്പളക്കാരായ ഇടത്തരക്കാരിലെ താഴെതട്ടുകാരെയാണ് കാര്യമായി ബാധിക്കുക. പെട്രോളിയത്തിന് ചുമത്തിയ വലിയ നികുതികളിലൂടെ ജനത്തെ നാലുവർഷമായി കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതി കുറച്ച് വൻകിടക്കാരെ സന്തോഷിപ്പിക്കുകയാണ്. ജീവസുരക്ഷ നഷ്ടപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്ന യാതൊരു പദ്ധതികളും ബജറ്റിലില്ല എന്നത് ആ വിഭാഗക്കാരെ രാജ്യത്തെ പൗരന്മാരായി പോലും മോദി സർക്കാർ കണക്കിലെടുക്കാത്തതിന്റെ സൂചനയാണ്.
തകർന്നടിഞ്ഞ സാമ്പത്തിക സംവിധാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ കരകയറ്റാനുള്ള യാതൊരു നീക്കവുമില്ലാതെ നടപ്പാക്കാനാവാത്ത പൊള്ളയായ വാഗ്ദാനങ്ങളുടെ പരമ്പര മാത്രമാണ് കേന്ദ്രബജറ്റ്. അധാകരത്തിലേറിയാൽ വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തെ ജനങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്ന മോദിയുടെ തെരഞ്ഞടുപ്പ് വാഗ്ദാനം പോലെയുള്ള വിലകുറഞ്ഞ പാഴ്‌വാക്കുകളാണ് ധനമന്ത്രി ജയ്റ്റ്ലി ബജറ്റിലൂടെ രാജ്യത്തിന് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചർത്തു.