- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശഭരണ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി നിർണയം 10ന് പൂർത്തിയാകും.
തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുടെ നിർണയം പത്തിന് പൂർത്തീകരിക്കും. തുടർന്ന് അതത് പ്രദേശങ്ങളിൽ നടക്കുന്ന ബഹുജന സംഗമങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി, ജില്ലാ ഇലക്ഷൻ കൺവീനർമാർ എന്നിവരുടെ യോഗത്തിൽ മത്സരിക്ക
തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുടെ നിർണയം പത്തിന് പൂർത്തീകരിക്കും. തുടർന്ന് അതത് പ്രദേശങ്ങളിൽ നടക്കുന്ന ബഹുജന സംഗമങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി, ജില്ലാ ഇലക്ഷൻ കൺവീനർമാർ എന്നിവരുടെ യോഗത്തിൽ മത്സരിക്കുന്ന വാർഡുകളുടെ ഏകദേശ രൂപം തീരുമാനമായി. ഗ്രാമപഞ്ചായത്ത് വാർഡുകൾ, മുൻസിപ്പൽ കോർപ്പറേഷൻ ഡിവിഷനുകൾ, ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഉൾപ്പെടെ പരമാവധി കേന്ദ്രങ്ങളിൽ പാർട്ടി നേരിട്ട് മത്സരിക്കും.
പാർട്ടി സ്ഥാനാർത്ഥി മത്സരിക്കാത്തിടങ്ങളിൽ പ്രാദേശിക വികസനവും അഴിമതി മുക്ത ഭരണവും മുൻനിർത്തി മത്സരിക്കുന്ന ജനകീയ സാരഥികളെ പാർട്ടി പിന്തുണക്കും. ഗ്രാമപഞ്ചായത്തുകളിൽ നടന്ന ജനസഭകളിലൂടെയും വാർഡ് അടിസ്ഥാനത്തിൽ നടന്ന വികസനാഭിപ്രായ സർവേയും മുൻനിർത്തി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് പത്രിക ഒക്‌ടോബർ 15നകം പ്രസിദ്ധീകരിക്കും. 20 വർഷം പിന്നിട്ട പഞ്ചായത്ത് രാജിന്റെ പോരായ്മകൾ പരിഹരിച്ച് പഞ്ചായത്തീ രാജിന്റെ പൂർണ്ണതക്കുള്ള ജനകീയ മുന്നേറ്റത്തിനാണ് ഈ ഇലക്ഷനിൽ പാർട്ടി നേതൃത്വം നൽകുക. ജനകീയ പഞ്ചായത്ത് യാഥാർത്ഥ്യമാക്കാൻ കഴിയുംവിധം സുതാര്യമായ പദ്ധതി രൂപവൽക്കരണവും ഗ്രാമസഭകളുടെ ശാക്തീകരണം, സോഷ്യൽ ഓഡിറ്റിങ്, എല്ലാവർക്കും ഭൂമിയും പാർപ്പിടവും, ജൈവകൃഷിക്കും വിപണനത്തിനും പ്രാധാന്യം നൽകുന്ന ജൈവ പഞ്ചായത്ത്, ലഹരിമുക്ത ഗ്രാമങ്ങൾ, പരിസ്ഥിതി ബന്ധുവായ വികസനം തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് പാർട്ടി പ്രകടന പത്രിക തയ്യാറാക്കുന്നത്.
വികസനത്തിന്റെ ഇരകളായി അരികുവൽക്കരിക്കപ്പെട്ട സാധാരണക്കാരും, ഭൂരഹിതരും ഭവനരഹിതരുമായ കേരളത്തിലെ ജനലക്ഷങ്ങളും വിധി നിർണയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമിത്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംസ്ഥാന നേതാക്കൾ നയിക്കുന്ന വിവിധ പ്രചാരണ പരിപാടികൾക്കും യോഗം രൂപം നൽകി. കുടുംബ യോഗങ്ങൾ, അയൽ കൂട്ടങ്ങൾ, പ്രചരണ ജാഥകൾ പഞ്ചായത്ത് റാലികൾ തുടങ്ങിയവ സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിമ്പലം അധ്യക്ഷത വഹിച്ചു.