- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരശ്ശേരി, കൊടിയത്തൂർ, തിരുവള്ളൂർ, അഴിയൂർ, നരിക്കുനി പഞ്ചായത്തുകളിൽ യുഡിഎഫ് സഖ്യം ഭരണം പടിച്ചു; പയ്യോളി, രാമനാട്ടുകര, ഫറോക്ക് മുൻസിപ്പാലിറ്റികളിലും വിജയിക്കാനായി; കോഴിക്കോട് ജില്ലയിൽ കരുത്ത് തെളിയിക്കാനായെന്ന് വെൽഫെയർ പാർട്ടി
കോഴിക്കോട് : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉജജ്വല വിജയം നേടാൻ കഴിഞ്ഞുവെന്ന് വെൽവെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ്. രണ്ടായിരത്തി പതിനഞ്ചിലെ തെരഞ്ഞെടുപ്പിൽ 7 സീറ്റുകളികളിലായിരുന്നു ജില്ലയിൽ പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞത്.ഇത്തവണ അത് പതിനൊന്ന് സീറ്റുകളായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു.
യുഡിഎഫുമായി ഉണ്ടാക്കിയ ധാരണയിൽ മൽസരിച്ച കാരശ്ശേരി, കൊടിയത്തൂർ , തിരുവള്ളൂർ , അഴിയൂർ ,നരിക്കുനി പഞ്ചായത്തുകളിലും പയ്യോളി , രാമനാട്ടുകര ഫറോക്ക് മുൻസിപാലിറ്റികളിലും യുഡി എഫിന് ഭരണം തിരിച്ചുപിടിക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്.കോഴിക്കോട് കോർപ്പറേഷനിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം എ ഖയ്യൂം മൽസരിച്ച ചെറുവണ്ണൂർ വെസ്റ്റിൽ ഉദ്യോഗസ്ഥ സഹായത്തോടെ പോസ്റ്റൽ ബാലറ്റിൽ കൃത്രിമം നടത്തിയാണ് കേവലം രണ്ട് വോട്ടിന് സിപിഎം സ്ഥാനാർത്ഥി ജയിച്ചതായി പ്രഖ്യാപിച്ചത്. ഭരണസ്വാധീനമുപയോഗിച്ച് നടത്തിയ ഫലപ്രഖ്യാപനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കും.സിപിഎമ്മും ബിജെപിയും അവരെ പിന്തുണക്കുന്ന ഒരുകൂട്ടം മാധ്യമങ്ങളും നടത്തിയ കടുത്ത വർഗ്ഗീയ വിദ്വേഷ പ്രചരണങ്ങളെ മറികടന്ന് വെൽഫെയർ പാർട്ടിയെ പിന്തുണച്ച വോട്ടർമാരെ അഭിനന്ദിക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി അദ്ധ്യക്ഷത വഹിച്ചു . ടി.കെ മാധവൻ , എഎം അബ്ദുൾ മജീദ് , പി സി മുഹമ്മദ് കുട്ടി , എപി വേലായുധൻ , മുസ്തഫ പാലാഴി എന്നിവർ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ