- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെ മദ്യനയം ജനവിരുദ്ധം: വെൽഫെയർ പാർട്ടി
എൽ.ഡി.എഫ്.സർക്കാർ നടപ്പിലാക്കുന്ന മദ്യനയം ജനവിരുദ്ധവുംസ്വസ്ഥമായ സാമൂഹികന്തരീക്ഷത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ അഭിപ്രായപ്പെട്ടു.വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമയി നടത്തുന്ന മദ്യവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. സ്‌കൂളുകൾ,ഹോസ്പിറ്റലുകൾ,ആരാധനാലയങ്ങൾ തുടങ്ങിയവയിൽ നിന്നും മദ്യഷാപ്പുകളുടെ ദൂര പരിധി 200 മീറ്ററിൽ നിന്നും 50 മീറ്ററാക്കി ചുരുക്കിയ സർക്കാർ മദ്യമാഫിയകളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. കേരളത്തെ മദ്യവിമുക്തമാക്കുമെന്നു പറഞ്ഞു അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാർ നിർലോഭം മദ്യഷാപ്പുകൾ അനുവദിച്ചു കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് നടത്തുന്നത്.ഇതിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടെതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് എം.ഐ.റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ എ.ഫാറൂഖ്,ഫ്രെറ്റെനിറ്റി മൂവ്മെന്റ
എൽ.ഡി.എഫ്.സർക്കാർ നടപ്പിലാക്കുന്ന മദ്യനയം ജനവിരുദ്ധവുംസ്വസ്ഥമായ സാമൂഹികന്തരീക്ഷത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ അഭിപ്രായപ്പെട്ടു.വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമയി നടത്തുന്ന മദ്യവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
സ്‌കൂളുകൾ,ഹോസ്പിറ്റലുകൾ,ആരാധനാലയങ്ങൾ തുടങ്ങിയവയിൽ നിന്നും മദ്യഷാപ്പുകളുടെ ദൂര പരിധി 200 മീറ്ററിൽ നിന്നും 50 മീറ്ററാക്കി ചുരുക്കിയ സർക്കാർ മദ്യമാഫിയകളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. കേരളത്തെ മദ്യവിമുക്തമാക്കുമെന്നു പറഞ്ഞു അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാർ നിർലോഭം മദ്യഷാപ്പുകൾ അനുവദിച്ചു കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് നടത്തുന്നത്.ഇതിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടെതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് എം.ഐ.റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ എ.ഫാറൂഖ്,ഫ്രെറ്റെനിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ,പാർട്ടി ജില്ലാ വൈസ് പ്രസിഡനടുമാരായ റംല മമ്പാട്,ഗണേശ് വദേരി,എഫ്.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ഷാക്കിർ ചങ്ങരംകുളം എന്നിവർ സംസാരിച്ചു.ജില്ലാ ജനറൽസെക്രട്ടറി കൃഷ്ണൻ കുനിയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ എ.സദ്റുദ്ധീൻ നന്ദിയും പറഞ്ഞു.നേരത്തെ നടന്ന പ്രകടനത്തിന് ജില്ലാഭാരവാഹികളായ മുനീബ് കാരക്കുന്ന്,സാബിർ മലപ്പുറം,സുഭദ്ര വണ്ടൂർ എന്നിവർ നേതൃത്വം നൽകി