- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യം അപമാനിതമായ ദിവസം - ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ എല്ലാ അന്തസും സംസ്‌കാരവും തകർന്ന് അപമാനിതമായ ദിനമാണ് ഇന്ന് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ജനപ്രതിനിധി സഭയുടെ എല്ലാ പവിത്രതയും കളങ്കപ്പെടുത്തുന്ന ദുഃഖകരമായ സംഭവങ്ങൾക്കാണിന്ന് കേരള നിയമസഭ സാക്ഷ്യം വഹിച്ചത്. ധനകാര്യമന്ത്രിക്ക് സഭയുടെ ഇടവഴിയിൽ നിന്ന് നൂറുകണക്കിന് പൊ
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ എല്ലാ അന്തസും സംസ്‌കാരവും തകർന്ന് അപമാനിതമായ ദിനമാണ് ഇന്ന് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ജനപ്രതിനിധി സഭയുടെ എല്ലാ പവിത്രതയും കളങ്കപ്പെടുത്തുന്ന ദുഃഖകരമായ സംഭവങ്ങൾക്കാണിന്ന് കേരള നിയമസഭ സാക്ഷ്യം വഹിച്ചത്. ധനകാര്യമന്ത്രിക്ക് സഭയുടെ ഇടവഴിയിൽ നിന്ന് നൂറുകണക്കിന് പൊലീസുകാരുടെ അകമ്പടിയോടെ ബജറ്റ് അവതരിപ്പേക്കേണ്ടി വരിക, എംഎൽഎമാർ പരസ്പരം തെരുവുയുദ്ധം നടത്തുക, സ്ത്രീ എംഎൽഎമാരെ പുരുഷ എംഎൽഎമാർ കൈയേറ്റം ചെയ്യുക തുടങ്ങി മാന്യതയുടെ എല്ലാ അതിർവരമ്പുകളും യു.ഡി.എഫ്, എൽ.ഡി.എഫ് എം.എൽ.മാർ ലംഘിച്ചത് പ്രബുദ്ധകേരളം അപമാനത്തോടെയാണ് കണ്ടുനിന്നത്.
അഴിമതിയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന മാണിയെക്കൊണ്ടുതന്നെ ബജറ്റവതരിപ്പിക്കും എന്ന ഉമ്മൻ ചാണ്ടിയുടെ ധാർമ്മിക വിരുദ്ധ നിലപാടാണ് സംഭവങ്ങളെ ഇത്രമേൽ വഷളാക്കിയത് എന്നതിൽ സംശയമില്ല. ബജറ്റ് എന്ന പേരിൽ മാണി പത്രസമ്മേളനത്തിൽ അവതരിപ്പച്ചതെല്ലാം ജനജീവിതം ദുസ്സഹമാക്കുന്ന നിർദ്ദേശങ്ങളാണ്. മാണിയെപ്പോലെ ജനവിരുദ്ധ നിലപാട് എടുക്കുന്നവരിൽ നിന്ന് ഇതിൽ കൂടുതലൊന്നും കേരളം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.