- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ പാർട്ടിയുടെയും ഭൂസമര സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഭൂരഹിതർ ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നു
തിരുവനന്തപുരം: ഭൂരഹിതർക്ക് അവരവരുടെ താലൂക്കിൽ ഉടൻ ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടിയുടെയും ഭൂസമര സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നു. മുഴുവൻ കൈയേറ്റ ഭൂമിയും തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യുക, സമഗ്രഭൂപരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കുക, നെൽ വയൽ നീർത
തിരുവനന്തപുരം: ഭൂരഹിതർക്ക് അവരവരുടെ താലൂക്കിൽ ഉടൻ ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടിയുടെയും ഭൂസമര സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നു. മുഴുവൻ കൈയേറ്റ ഭൂമിയും തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യുക, സമഗ്രഭൂപരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കുക, നെൽ വയൽ നീർത്തട സംരക്ഷണ നിയമത്തിലും ഭൂപതിവ് ചട്ടത്തിലും യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ പിൻവലിക്കുക, ഭൂരഹിത കർഷകർക്കും കർഷക തൊഴിലാളികൾക്കും കൃഷിഭൂമി അനുവദിക്കുക, ആദിവാസി ഭൂവിതരണം പൂർത്തിയാക്കുക, മത്സ്യത്തൊഴിലാളികൾക്ക് താമസഭൂമിക്ക് പട്ടയം അനുവദിക്കുക; ഭവനനിർമ്മാണത്തിന് അനുവാദം നല്കുക, പട്ടയം നല്കിയവർക്ക് വാസയോഗ്യമായ ഭൂമി നല്കുക എന്നിവയാണ് സമരം മുന്നോട്ടുവെക്കുന്ന മറ്റ് ആവശ്യങ്ങൾ.
കേരളത്തിന്റെ നാനാഭാഗത്ത് നിന്നായി ആയിരക്കണക്കിന് ഭൂരഹിതർ സമരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടി ദേശീയ ജനറൽ സെക്രട്ടറി പി.സി ഹംസ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, ദേശീയ സെക്രട്ടറി കെ.അംബുജാക്ഷൻ, സി.കെ ജാനു, ശ്രീരാമൻ കൊയ്യോൻ, ആർ.അജയൻ, ടി.പീറ്റർ, ജെ.ദേവിക, കെ.ജി ജഗദീഷൻ, ഡോ.ശാർങധരൻ, രേഖാരാജ്, ധന്യാരാമൻ, വർക്കല രാജ്, എസ്.സുവർണകുമാർ, പാർട്ടി സംസ്ഥാന ഭാരവാഹികൾ, എന്നിവർ പങ്കെടുക്കും.