കടമ്പഴിപ്പുറം: വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി അബ്ദുൽ ഗനിയെയും സെക്രട്ടറിയായി കെ.അബ്ദുൽ മജീദിനെയും തെരഞ്ഞെടുത്തു.പി.മുജീബുറഹ്മാൻ ട്രഷററാണ്. വി.ഖാലിദ്, താഹിറ.എ എന്നിവരെ വൈസ് പ്രസിഡന്റുമാരായും റഷീദ ഷാക്കിർ, ബൽക്കീസ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

മറ്റു കമ്മിറ്റിയംഗങ്ങൾ:
ശിവദാസ്, നൗഷാദ്.എം, ഷഫീറുദ്ദീൻ, റഷീദ് മാസ്റ്റർ, കെ.ജെ ജോസ്,മുഹമ്മദലി, റഷീദ കെ.എം, കെ.പി ഇസ്മായിൽ. തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന കമ്മിറ്റിയംഗം ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം രാധാകൃഷ്ണൻ,മണ്ഡലം സെക്രട്ടറി ഫാസിൽ അകലൂർ, തെരഞ്ഞെടുപ്പ് വരണാധികാരി മൂസ കരിങ്കല്ലത്താണി എന്നിവർ സംസാരിച്ചു.