- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യവർജ്ജനം എന്ന ഇടതു സർക്കാർ നിലപാട് മദ്യനിരോധന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കം - പി.സി ഹംസ
തിരുവനന്തപുരം: മദ്യവർജ്ജനമാണ് സമീപനമെന്ന ഇടതുസർക്കാരിന്റെ നിലപാട് മദ്യ നിരോധനമെന്ന കേരള ജനതയുടെ ചിരകാലാഭിലാഷം അട്ടിമറിക്കാനാണെന്ന് വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി ഹംസ. സെക്രട്ടറിയേറ്റ് നടയിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചപ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ഒക്ടോബർ 2 നും 10 ശതമാനം ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമെന്ന തീരുമാനം ഈ വർഷം നടപ്പാക്കാതിരുന്നത് മദ്യലോബിയെ സഹായിക്കാനാണ്. അണിയറയിൽ പൂട്ടിയ ബാറുകൾ തുറക്കാനുള്ള നീക്കങ്ങളും നടക്കുന്നുവെന്ന് സംശയമുയരുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി കേരളത്തോട് നൽകിയ വാഗ്ദാനമായിരുന്നു പൂട്ടിയ മദ്യഷാപ്പുകൾ തുറക്കില്ലെന്നും പുതിയ മദ്യനയംകൊണ്ടുവരുമെന്നും. എന്താണ് മദ്യനയത്തിന്റെ കാതൽ എന്നത്ഒളിച്ചുവച്ചാണ് മുഖ്യമന്ത്രിയും ഇടതു നേതാക്കളും സംസാരിക്കുന്നത്. അധികാരമേറ്റ് 4 മാസം കഴിഞ്ഞിച്ചും ഇതിൽവ്യക്തത വരുത്തുന്നില്ല. ഇത് സംശയജനകമാണ്. ബീഹാറും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങൾ മദ്യനിരോധനനടപടികളുമായി മു
തിരുവനന്തപുരം: മദ്യവർജ്ജനമാണ് സമീപനമെന്ന ഇടതുസർക്കാരിന്റെ നിലപാട് മദ്യ നിരോധനമെന്ന കേരള ജനതയുടെ ചിരകാലാഭിലാഷം അട്ടിമറിക്കാനാണെന്ന് വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി ഹംസ. സെക്രട്ടറിയേറ്റ് നടയിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചപ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ഒക്ടോബർ 2 നും 10 ശതമാനം ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമെന്ന തീരുമാനം ഈ വർഷം നടപ്പാക്കാതിരുന്നത് മദ്യലോബിയെ സഹായിക്കാനാണ്. അണിയറയിൽ പൂട്ടിയ ബാറുകൾ തുറക്കാനുള്ള നീക്കങ്ങളും നടക്കുന്നുവെന്ന് സംശയമുയരുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി കേരളത്തോട് നൽകിയ വാഗ്ദാനമായിരുന്നു പൂട്ടിയ മദ്യഷാപ്പുകൾ തുറക്കില്ലെന്നും പുതിയ മദ്യനയംകൊണ്ടുവരുമെന്നും. എന്താണ് മദ്യനയത്തിന്റെ കാതൽ എന്നത്ഒളിച്ചുവച്ചാണ് മുഖ്യമന്ത്രിയും ഇടതു നേതാക്കളും സംസാരിക്കുന്നത്. അധികാരമേറ്റ് 4 മാസം കഴിഞ്ഞിച്ചും ഇതിൽവ്യക്തത വരുത്തുന്നില്ല. ഇത് സംശയജനകമാണ്.
ബീഹാറും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങൾ മദ്യനിരോധനനടപടികളുമായി മുന്നോട്ട് പോയിക്കഴിഞ്ഞു. കേരള സർക്കാരിന്റെ ഇപ്പോഴത്തെ സമീപനം മദ്യമാഫിയകളെ സഹായിക്കാനേ ഉപകരിക്കൂ. തെരഞ്ഞെടുപ്പ് കാലത്ത് മദ്യമാഫിയകൾക്ക് എന്തെങ്കിലും ഉറപ്പുകൾ ഇടതു നേതാക്കൾനൽകിയെങ്കിൽ അത് വ്യക്തമാക്കണം. മദ്യനിരോധന ശ്രമത്തിൽ വെള്ളം ചേർത്താൽ അതിഗുരുതരമായ സാമൂഹ്യപ്രത്യാഘാതങ്ങളാകും സംഭവിക്കുക. സകല ക്രിമിനൽപ്രവർത്തനങ്ങളുടെയും പ്രേരക ശക്തിയായ മദ്യംവ്യാപകമാക്കിയാൽ അതിന്റെ എല്ലാം ഉത്തരവാദിത്തവും സർക്കാർ ഏറ്റെടുക്കേണ്ടിവരും. സർക്കാർ അധികാരം ഉപയോഗിച്ച് സമ്പൂർണ്ണ മദ്യ നിരോധനം നടപ്പാക്കുകയാണ് വേണ്ടതെന്നും ഉപദേശകന്റെ റോൾ സർക്കാർ
ഏറ്റെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര അദ്ധ്യക്ഷത വഹിച്ചു. പാളയം ഇമാം വി.പി സുഹൈബ് മൗലവി, കേരള മദ്യനിരോധന സമിതി സെക്രട്ടറി ടി.പി.ആർ നാഥ്, സ്വാമി അശ്വതി തിരുനാൾ, കേരള മദ്യനിരോധന സമിതി ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ,ഫാദർ അലക്സാണ്ടർ കുരീക്കാട്ടിൽ, അഡ്വ. കെ.പി മുഹമ്മദ്, അൽഫോൻസ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയിൽ, ഡി.എച്ച്.ആർ.എം സംസ്ഥാന കമ്മിറ്റിയംഗം സജി കൊല്ലം, എഫ്.എം ലാസർ, ആർ നാരായണൻ തമ്പി, ബാവൻ കുട്ടി, എച്ച് നുസ്റത്ത്, ബ്രദർ പീറ്റർ, ഡോ.സി.എം നസീമ,റസാഖ് പാലേരി, എൻ.എം അൻസാരി, മധു കല്ലറ എന്നിവർ സംസാരിച്ചു.