- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ പാർട്ടി സംവരണാവകാശ സമരം നാളെ
തിരുവനന്തപുരം: ഇടതു സർക്കാരിന്റെ സംവരണ അട്ടിമറിക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (2018 ഫെബ്രുവരി 21) സംവരണാവകാശ സമരം സംഘടിപ്പിക്കും. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് മുന്നാക്ക സംവരണം നടപ്പാക്കാനുള്ള നീക്കം പിൻവലിക്കുക, കെ.എ.എസിലെ എല്ലാ സ്ട്രീമുകളിലുമുള്ള നിയമനങ്ങളിലും സംവരണ തത്വം പാലിക്കുക, പിന്നാക്ക വിഭാഗങ്ങളുടെ ക്രീമിലെയർ പരിധി എട്ട് ലക്ഷമാക്കി ഉയർത്തുക, എയ്ഡഡ് മേഖലയിൽ സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം നടക്കുക. രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. പ്രൊഫ അബ്ദുൽ റഷീദ്, വിഷ്ണുപുരം ചന്ദ്രശേഖരൻ, കുട്ടപ്പൻ ചെട്ടിയാർ, സലീന പ്രക്കാനം, ശ്രീധരൻ, രാമചന്ദ്രൻ മുല്ലശേരി, അഡ്വ ആറ്റിങ്ങൽ ശ്രീധരൻ, വി.ആർ ജോഷി, വി.ജെ ജോർജ്ജ്, വർക്കല രാജ്, എം.കെ മനോജ്കുമാർ, ജെ. സുധാകരൻ തുടങ്ങി സംവരണ സമുദായ നേതാക്കളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സമരത്തെ അഭിസംബോധന ചെയ്യും.
തിരുവനന്തപുരം: ഇടതു സർക്കാരിന്റെ സംവരണ അട്ടിമറിക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (2018 ഫെബ്രുവരി 21) സംവരണാവകാശ സമരം സംഘടിപ്പിക്കും. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് മുന്നാക്ക സംവരണം നടപ്പാക്കാനുള്ള നീക്കം പിൻവലിക്കുക, കെ.എ.എസിലെ എല്ലാ സ്ട്രീമുകളിലുമുള്ള നിയമനങ്ങളിലും സംവരണ തത്വം പാലിക്കുക, പിന്നാക്ക വിഭാഗങ്ങളുടെ ക്രീമിലെയർ പരിധി എട്ട് ലക്ഷമാക്കി ഉയർത്തുക, എയ്ഡഡ് മേഖലയിൽ സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം നടക്കുക.
രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. പ്രൊഫ അബ്ദുൽ റഷീദ്, വിഷ്ണുപുരം ചന്ദ്രശേഖരൻ, കുട്ടപ്പൻ ചെട്ടിയാർ, സലീന പ്രക്കാനം, ശ്രീധരൻ, രാമചന്ദ്രൻ മുല്ലശേരി, അഡ്വ ആറ്റിങ്ങൽ ശ്രീധരൻ, വി.ആർ ജോഷി, വി.ജെ ജോർജ്ജ്, വർക്കല രാജ്, എം.കെ മനോജ്കുമാർ, ജെ. സുധാകരൻ തുടങ്ങി സംവരണ സമുദായ നേതാക്കളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സമരത്തെ അഭിസംബോധന ചെയ്യും.