പാലക്കാട്: ജനകീയ സമരങ്ങളെ വേട്ടയാടുന്ന ഇടതു സർക്കാരിനെതിരെ വെൽഫെയർ പാർട്ടി പാലക്കാട് മേഖലാ തലത്തിൽ രാഷ്ട്രീയ വിശദീകരണ സമ്മേളനം പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്റിൽ 5.5.2018 ന് വൈകിട്ട് 4മണിക്ക് നടക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര ഉൽഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പി. എ. അബ്ദുൽ ഹക്കീം, സംസ്ഥാന കമ്മറ്റി അംഗം എം. സുലൈമാൻ, ജില്ലാ പ്രസിഡണ്ട് കെ.സി. നാസർ, ജില്ലാ ജനറൽ സെക്രട്ടറി അജിതുകൊല്ലങ്കോട്, കൺവീനർ ലുഖ്മാൻ തുടങ്ങിയവർ സംസാരിക്കും.