- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘ് പരിവാർ രാഷ്ട്രീയ അജണ്ടകളുടെ നടത്തിപ്പുകാരായി ഇടതുപക്ഷം മാറി - ഹമീദ് വാണിയമ്പലം
മലപ്പുറം : സംഘ് പരിവാ ഭരണത്തിലേറി നടപ്പാക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ അജണ്ടകളുടെ നടത്തിപ്പുകാരായി ഇടതുപക്ഷ ഗവണ്മെന്റ് മാറിയിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മലപ്പുറത്ത് 'ഹർത്താലിന്റെ മറവിലെ ഭരണകൂട വേട്ടക്കെതിരെ ജനാധിപത്യ പ്രതിരോധം'എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസഥാന കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ റാലിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർത്താൽ അക്രമം ആരോപിച്ചു നിരപരാധികളായ ആയിരത്തോളം ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരെ അന്യായമായ വകുപ്പുകൾ ചാർത്തി ജാമ്യം നിഷേധിച്ചു ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്ത് വേട്ടയാടപ്പെട്ടവരിൽ ബഹുഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ പെട്ടവരാണ്. നിരവധി പേർക്കെതിരിൽ സാമുദായിക ധ്രുവീകരണ ശ്രമവും വർഗീയ കലാപശ്രമവും ആരോപിച്ചു 153 എ ചുമത്തിയതും ക്ലിയറൻസ് നിഷേധിക്കുമെന്നു പറയുന്നതും ജനാധിപത്യ വിരുദ്ധവും അംഗീകരിക്കാനാകാത്തതുമാണ്. നിയമ ലംഘനങ്ങൾക്
മലപ്പുറം : സംഘ് പരിവാ ഭരണത്തിലേറി നടപ്പാക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ അജണ്ടകളുടെ നടത്തിപ്പുകാരായി ഇടതുപക്ഷ ഗവണ്മെന്റ് മാറിയിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മലപ്പുറത്ത് 'ഹർത്താലിന്റെ മറവിലെ ഭരണകൂട വേട്ടക്കെതിരെ ജനാധിപത്യ പ്രതിരോധം'എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസഥാന കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ റാലിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹർത്താൽ അക്രമം ആരോപിച്ചു നിരപരാധികളായ ആയിരത്തോളം ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരെ അന്യായമായ വകുപ്പുകൾ ചാർത്തി ജാമ്യം നിഷേധിച്ചു ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്ത് വേട്ടയാടപ്പെട്ടവരിൽ ബഹുഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ പെട്ടവരാണ്. നിരവധി പേർക്കെതിരിൽ സാമുദായിക ധ്രുവീകരണ ശ്രമവും വർഗീയ കലാപശ്രമവും ആരോപിച്ചു 153 എ ചുമത്തിയതും ക്ലിയറൻസ് നിഷേധിക്കുമെന്നു പറയുന്നതും ജനാധിപത്യ വിരുദ്ധവും അംഗീകരിക്കാനാകാത്തതുമാണ്.
നിയമ ലംഘനങ്ങൾക്കെതിരിൽ സ്വാഭാവികമായ പൊലീസ് നടപടിക്രമങ്ങൾ മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഭീതി പരത്തുന്ന രീതിയിൽ പൊലീസും വർഗീയ ധ്രുവീകരണത്തിന് സഹായകരമാകുന്ന രീതിയിൽ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും പരാമർശങ്ങൾ നടത്തുന്നത് സാമൂഹിക ആരോഗ്യത്തെയാണ് അപകടത്തിലാക്കുന്നത്. അന്യായമായ കുറ്റങ്ങൾ ചാർത്തി രേഖപ്പെടുത്തപ്പെട്ട മുഴുവൻ എഫ് ഐ ആറും റദ്ദ് ചെയ്യുവാൻ ഗവണ്മെന്റ് തയ്യാറാകണം. ഹർത്താൽ സംഭവങ്ങളുമായി ബന്ധപ്പെട്ടു നിരുത്തരവാദപരവും അടിസ്ഥാന രഹിതവുമായ പരാമർശങ്ങളാണ് കോടിയേരി ബാലകൃഷ്ണനും കുഞ്ഞാലിക്കുട്ടിയും എം എം ഹസനും വൈക്കം വിശ്വനും നടത്തിയിരിക്കുന്നത്. താനൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു മന്ത്രി കെ ടി ജലീൽ നടത്തിയ പ്രസ്താവനകൾ ദുരുദ്ദേശ്യപരമാണ്. സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ദുരുദ്ദേശ്യ പൂർവകമായ പ്രസ്താവനകൾ നടത്തിയ കെ ടി ജലീൽ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് എസ് ഇർഷാദ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ നിരീക്ഷകൻ സി കെ അബ്ദുൽ അസീസ്, അംബേദ്കറൈറ്റ് ഫോർ സോഷ്യൽ ആക്ഷൻ പ്രസിഡന്റ് രമേശ് നന്മണ്ട, എഴുത്തുകാരനും ഡോക്യുമെന്ററി പ്രവർത്തകനുമായ രൂപേഷ് കുമാർ, സാമൂഹികപ്രവർത്തകൻ സുന്ദർ രാജ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ സ്വാഗതവും ജില്ലാ പ്രസിഡന്റ് ജസീം സുൽത്താൻ നന്ദിയും പറഞ്ഞു.
നേരത്തെ കിഴക്കേത്തലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് വിദ്യാർത്ഥി യുവജനങ്ങൾ അണി നിരന്നു. ഹർത്താലിന്റെ പേരിൽ സർക്കരും പൊലീസും നടത്തിയ പൗരാവകാശ ലംഘനങ്ങൾക്കെതിരിലും യുവജന വേട്ടക്കെതിരിലും റാലിയിൽ പ്രതിഷേധമിരമ്പി. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, സെക്രട്ടറിമാരായ ജംഷീൽ അബൂബക്കർ, മുജീബ് പാലക്കാട്, കെ.എസ് നിസാർ, തമന്ന സുൽത്താന, മലപ്പുറം ജില്ലാ നേതാക്കളായ ജസീൽ മമ്പാട്, രജിത മഞ്ചേരി, സാബിഖ് വെട്ടം, ഹബീബ റസാഖ് എന്നിവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.