തിരുവനന്തപുരം : രാജ്യത്ത് സംഘ്പരിവാറിനെ നേരിടാൻ മതേതര പാർട്ടികളുടെ സഖ്യം തെരെഞ്ഞെടുപ്പിന് മുൻപ് തന്നെ രൂപപ്പെടേണ്ടത് അനിവാര്യമാണെന്ന് തെളിയിക്കുന്ന ഫലമാണ് കർണാടക തെരെഞ്ഞെടുപ്പിലുണ്ടായിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. തെരെഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസും ജനാതദളും മറ്റ് മതേതര പാർട്ടികളും ഒന്നിച്ച് നിന്നിരുന്നെങ്കിൽ 64 ശതമാനത്തോളം വോട്ടുകൾ ബി.ജെപിക്കെതിരായാണ് കർണാടകയിൽ രേഖപ്പെടുത്തിയത്.

ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച പാർട്ടിയായിട്ടും കൂടുതൽ സീറ്റുകൾ കോൺഗ്രസിന് നേടാനാവാഞ്ഞത് തെരെഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തിയതിലെ ദൗർബല്യം മൂലമാണ്. സംഘ്പരിവാറിനെതിരെ എല്ലാ മതേതര പാർട്ടികളേയും സംഘ്പരിവാറിനെ സ്ഥിരതയോടെ രാഷ്ട്രീയമായി എതിരിടുന്ന ജനവിഭാഗങ്ങളെ വിശേഷിച്ചും പരസ്പരം അംഗീകരിക്കുന്ന വിശാല സഖ്യം രൂപീകരിക്കണം.

വലിയ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. ജനാതാദളിന് മുഖ്യമന്ത്രി പദം നൽകി മതേതര സർക്കാർ രൂപീകാരിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം സ്വാഗതാർഹമാണ്. മതേരത സഖ്യം രൂപീകരിക്കാനുള്ള സാഹചര്യം രാജ്യത്ത് രൂപപ്പെചടുത്തുന്നതിൽ വെൽഫെയർ പാർട്ടി തുറന്ന നിലപാട് സ്വീകരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവിച്ചു.