തിരുവനന്തപുരം : വൻകിട കുത്തകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യാൻ സമഗ്ര ഭൂ നിയമം നിർമ്മിക്കണെമന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഭൂസമരസമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ത്രിദിന ഭൂ പ്രക്ഷോഭം ഇന്നാരംഭിക്കും.

രാവിലെ 10 ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഡോ. റാഷിദ് ഹുസെൻ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം , കൂടംകുളം സമര നായകൻ എസ്‌പി ഉദയകുമാർ, ആർ എം പി സംസ്ഥാന പ്രസിഡന്റ് ടി.എൽ സന്തോഷ്, പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി, കെ.കെ ബാബുരാജ്, ഡോ എസ് ശാർങ്ധരൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, വിളയോടി വേണുഗോപാൽ, ടി.കെ വാസു, കെ.ജി ജഗദീശ്, ആർ അജയൻ, അനിൽ കാതികൂടം, ആർ. കുമാർ, ഹാഷിം ചേന്ദമ്പിള്ളി, വിനീതാ വിജയൻ, കെ.എ ഷഫീഖ്, പ്രദിപ് നെന്മാറ തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ സംസാരിക്കും. തുടർന്ന് കേരളത്തിലെ നിരവധി സമര സംഘടനകളുടെ പ്രതിനിധികൾ പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യും.

പാർട്ടി നേതാക്കൾ പ്രമുഖരെ സന്ദർശിച്ചു

സമഗ്ര ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുക ടാറ്റ,ഹാരിസൺ തുടങ്ങിയ കുത്തകകളുടെ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് പടിക്കൽ നവംബർ 13,14,15 തിയ്യതികളിൽ നടത്തുന്ന ത്രിദിന പ്രക്ഷോഭ പരിപാടിയുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലത്തിന്റെ കത്ത് ജില്ലാ ഭാരവാഹികൾ മുസ്ലിം ലീഗ്ദേ ശീയജനറൽസെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.എംപി,സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.എ.മജീദ്,മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി,പ്രകാശ്,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,പ്രമുഖ ആക്ടിവിസ്റ്റ് സുന്ദർ രാജ്,എഴുത്തുകാരൻ വി.പി.വാസുദേവൻ മാസ്റ്റർ തുടങ്ങിയവർക്ക് കൈമാറി.

പാർട്ടി ജില്ലാ വൈസ് പ്രസിഡനടുമാരായ എ.ഫാറൂഖ്,മുനീബ് കാരക്കുന്ന്,സെക്രട്ടറി സാബിർ മലപ്പുറം,ജില്ലാ കമ്മിറ്റിയംഗം അഷ്‌റഫ് അലി കട്ടുപ്പാറ തുടങ്ങിയവർ സംബന്ധിച്ചു.