- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളയാർ കേസ്: സി ബി ഐയുടെ നേതൃത്വത്തിൽ പുനരന്വേഷണം നടത്തണം - വെൽഫെയർ പാർട്ടി
തിരുവനന്തപുരം: വാളയാർ പീഡന കേസിൽ സി ബി ഐ യുടെ നേതൃത്വത്തിൽ കേസ് പുനരന്വേഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വിചാരണക്കോടതിയുടെ വിധി റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വെൽഫെയർ പാർട്ടി സ്വാഗതം ചെയ്യുന്നു. നീതിക്ക് വേണ്ടി പെൺകുട്ടികളുടെ കുടുംബത്തോടൊപ്പം ജനങ്ങൾ ജാഗ്രതയോടെ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. എന്നാൽ പുനർവിചാരണയെക്കാൾ പുനരന്വേഷണമെന്നതാണ് വാളയാർ പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെടുന്നത്. പ്രതികളെ വെറുതെ വിട്ട വിധിയുണ്ടായ അന്വേഷണ റിപ്പോർട്ടിലാണ് പുനർ വിചാരണ നടക്കുക. പ്രസ്തുത റിപ്പോർട്ട് മുൻനിർത്തിയുള്ള പുനർവിചാരണ നീതിപൂർവമാകില്ല. അതുകൊണ്ട് കേസിൽ സിബിഐയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം.
വാളയാർ കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. സോജൻ എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വസ്തുതകളെ വളച്ചൊടിക്കുകയും വ്യാജ രേഖകൾ നിർമ്മിച്ചെടുത്തു പ്രതികളെ രക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടന്നത്. സോജന്റെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കുകയും കുടുംബത്തിന് നീതി നിഷേധിക്കുകയുമാണ് അന്വേഷണ സംഘം ചെയ്തത്. പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു