- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജരേഖ നിർമ്മിച്ച് കൈമാറ്റം ചെയ്ത ഹാരിസണിന്റെ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് വെൽഫെയർ പാർട്ടി
തിരുവനന്തപുരം: വ്യാജ രേഖ ചമച്ച് ഭൂമി ഇടപാട് നടത്തിയ ഹരിസൺ മലയാളം ലിമിറ്റഡിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി വ്യാജ രേഖ ചമക്കപ്പെടുകയും പാട്ടക്കരാർ ലംഘിക്കപ്പെടുകയും ചെയ്തു എന്ന വാദത്തെ ശരിവയ്ക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട 6700 ഏക്കർ ഭൂമി സർക്കാർ തിരിച്ചു പിടിച്ച് ഭൂരഹിതർക്കു വി
തിരുവനന്തപുരം: വ്യാജ രേഖ ചമച്ച് ഭൂമി ഇടപാട് നടത്തിയ ഹരിസൺ മലയാളം ലിമിറ്റഡിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി വ്യാജ രേഖ ചമക്കപ്പെടുകയും പാട്ടക്കരാർ ലംഘിക്കപ്പെടുകയും ചെയ്തു എന്ന വാദത്തെ ശരിവയ്ക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട 6700 ഏക്കർ ഭൂമി സർക്കാർ തിരിച്ചു പിടിച്ച് ഭൂരഹിതർക്കു വിതരണം ചെയ്യണെമന്നു വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ അബ്ദുൽ ഹഖിം.
വ്യാജ രേഖയാണെന്നറിഞ്ഞുകൊണ്ട് ഭൂമി ഇടപാടുകൾക്കു കൂട്ടു നിന്ന റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ കർശന ശിക്ഷാ നടപടികൾ കൈക്കൊള്ളണം. അനധികൃത ഭൂമയാണ് ഹാരിസണിന്റെ കൈവശമുള്ളത്. അതേറ്റെടുക്കണമെന്നും നേരത്തേ ഹൈക്കോടതി വിധിച്ചിട്ടുള്ളതാണ്. പക്ഷേ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. നിയമ പ്രകാരം ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കാൻ വീണ്ടും കോടതി വിധി വഴിതുറന്നിരിക്കുന്നു. ഭൂമി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഭൂരഹിതരെ സംഘടിപ്പിച്ച് ഹാരിസൺ ഭൂമി കേന്ദ്രീകരിച്ച് പ്രക്ഷോഭ പരിപാടികൾക്കു തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു