- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ളാറ്റ് പദ്ധതി കുത്തകകളുടെ ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നുള്ള ഒളിച്ചോട്ടം - ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ഹാരിസൺ, ടാറ്റ തുടങ്ങിയ സ്വദേശ-വിദേശ കുത്തകകൾ കൈയേറിയി രിക്കുന്ന അഞ്ച് ലക്ഷത്തോളം ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നുള്ള ഒളിച്ചോട്ടവും ഭൂമി എന്ന അവകാശത്തെ റദ്ദ് ചെയ്യലുമാണ് ഫ്ളാറ്റ് പദ്ധതിയിലുടെപിണറായി സർക്കാർ ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടിസംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഫ്ളാറ്റല്ല വേണ്ടത്ഭൂമിയാണ് എന്ന ആവശ്യവുമായി വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ സ്പെഷ്യൽ ഓഫീസർ രാജമാണിക്യം ഐ.എ.എസ് ഹാരിസണിനെതിരെ എതിർസത്യവാങ്മൂലം സമർപ്പിക്കുന്നതിന് നൽകിയ തെളിവുകളും രേഖകളും അഡീഷണൽ അഡ്വക്കേറ്റ് ജനറൽപൂഴ്‌ത്തി ഹാരിസണ് അനുകൂലമായി സ്റ്റേ സമ്പാദിച്ചതുംവർഷങ്ങളായി ഹാരിസണിനെതിരെ ശക്തമായ നിലപാട്‌സ്വീകരിച്ച ഗവൺമെന്റ് പ്ലീഡർ സുഷീലാ ഭട്ടിനെ മാറ്റിയതും പിറണായി സർക്കാറും ഭൂമി കൈയേറ്റക്കാരും തമ്മിലുള്ളഒത്തുകളിയുടെ തെളിവാണ്. ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പോലെ ജനങ്ങളെ കബളിപ്പിക്കുന്ന, സർക്കാറിന്
തിരുവനന്തപുരം: ഹാരിസൺ, ടാറ്റ തുടങ്ങിയ സ്വദേശ-വിദേശ കുത്തകകൾ കൈയേറിയി രിക്കുന്ന അഞ്ച് ലക്ഷത്തോളം ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നുള്ള ഒളിച്ചോട്ടവും ഭൂമി എന്ന അവകാശത്തെ റദ്ദ് ചെയ്യലുമാണ് ഫ്ളാറ്റ് പദ്ധതിയിലുടെപിണറായി സർക്കാർ ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടിസംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഫ്ളാറ്റല്ല വേണ്ടത്ഭൂമിയാണ് എന്ന ആവശ്യവുമായി വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യൂ സ്പെഷ്യൽ ഓഫീസർ രാജമാണിക്യം ഐ.എ.എസ് ഹാരിസണിനെതിരെ എതിർസത്യവാങ്മൂലം സമർപ്പിക്കുന്നതിന് നൽകിയ തെളിവുകളും രേഖകളും അഡീഷണൽ അഡ്വക്കേറ്റ് ജനറൽപൂഴ്‌ത്തി ഹാരിസണ് അനുകൂലമായി സ്റ്റേ സമ്പാദിച്ചതുംവർഷങ്ങളായി ഹാരിസണിനെതിരെ ശക്തമായ നിലപാട്‌സ്വീകരിച്ച ഗവൺമെന്റ് പ്ലീഡർ സുഷീലാ ഭട്ടിനെ മാറ്റിയതും പിറണായി സർക്കാറും ഭൂമി കൈയേറ്റക്കാരും തമ്മിലുള്ളഒത്തുകളിയുടെ തെളിവാണ്.
ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പോലെ ജനങ്ങളെ കബളിപ്പിക്കുന്ന, സർക്കാറിന്‌നടപ്പിലാക്കാൻ താൽപര്യമില്ലാത്തതാണ് ഫ്ളാറ്റ് പദ്ധതിയും.കൈയേറ്റക്കാരുടെ ഭൂമി ഏറ്റെടുത്ത് നൽകുക എന്ന താരതമ്യേന ചെലവ് കുറഞ്ഞ നടപടി പോലും സ്വീകരിക്കാത്തവർ കോടിക്കണക്കിന് രൂപ ചെലവ് വരുന്ന പദ്ധതിക്ക് സർക്കാർ ഫണ്ടിൽ നിന്നും ഒരു രൂപ പോലും നീക്കിവച്ചിട്ടില്ലായെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങളെ തണുപ്പിക്കാനുള്ള സർക്കാറിന്റെ തന്ത്രം മാത്രമാണ് ഫ്ളാറ്റ്‌വാഗ്ദാനം.
എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്ന് പറഞ്ഞ്അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ വാഗ്ദാന ലംഘനം നടത്തിയിരിക്കുന്നു. ഭൂപരിഷ്‌കരണത്തിന്റെ നേട്ടം ലഭിക്കാതെ പോയിരിക്കുന്ന ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ ഭൂമി എന്ന അവകാശത്തെയും അതുവഴി ജീവിത സാഹചര്യം മെച്ചപ്പെടുക എന്ന ലക്ഷ്യത്തെയുമാണ് സർക്കാർഅട്ടിമറിച്ചത്. സമഗ്ര ഭൂപരിഷ്‌കരണം സാധ്യമാക്കുന്ന പുതിയനിയമനിർമ്മാണത്തിലൂടെ മാത്രമേ കേരളത്തിലെ ഭൂപ്രശ്നംശാശ്വതമായി പരിഹരിക്കപ്പെടുകയുള്ളവെന്നും അദ്ദേഹംപറഞ്ഞു.
സംസ്ഥാനത്തെ വിവിധ കലക്ട്രേറ്റുകളിലേക്കും വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഭൂരഹിതർ മാർച്ച് നടത്തി.കോഴിക്കോട് ദേശീയ ജനറൽ സെക്രട്ടറി പി.സി. ഹംസയും മലപ്പുറത്ത് ദേശീയ സെക്രട്ടറി കെ.അംബുജാക്ഷനും പാലക്കാട്‌സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണനുംതൃശൂരിൽ ജനറൽ സെക്രട്ടറി പി.എ അബ്ദുൽ ഹക്കീമും കലക്ട്രേറ്റ് മാർച്ചുകളെ അഭിസംബോധന ചെയ്തു