- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറൻസി മാറാൻ വീണ്ടും നിയന്ത്രണം:ഭരണപരാജയം മറക്കാനുള്ള അധികാര ഹുങ്ക് - വെൽഫെയർപാർട്ടി
തിരുവനന്തപുരം: അസാധുവാക്കിയ കറൻസി മാറാൻ ഡിസംബർ 30 വരെ സമയം അനുവദിച്ചിരിക്കെ പൊടുന്നനെ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിന് കാരണം കറൻസി നിരോധന നീക്കത്തിലൂടെ കള്ളപ്പണം പിടിക്കാമെന്ന മോഹംപരാജയപ്പെട്ടത് അധികാര ഹുങ്കിലൂടെ മറച്ചുപിടിക്കാനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. 5000രൂപയിലേറെ നിക്ഷേപിക്കണമെങ്കിൽ രണ്ട് ബാങ്കുദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിന് വിധേയനമാകണമെന്നത് പൗരാവകശങ്ങളുടെ ലംഘനം കൂടിയാണ്. ഇതിനോടകം 90 ശതമാനത്തോളം കറൻസികളും തിരിച്ചെത്തിക്കഴിഞ്ഞു.കള്ളപ്പണം പിടിക്കാനായില്ല എന്ന ജാള്യതയാണ് സർക്കാരിന്.ബാങ്കുകളിൽ വൻ ക്യൂ ആയതിനാൽ തിരക്കൊഴിയാൻ കാത്തുനിന്ന മുതിർന്നപൗരന്മാരടക്കമുള്ളവരാണ് ഈ തീരുമാനത്തിൽ വലയുന്നത്. ക്രിസ്മസ്അവധിക്ക് നാട്ടിലെത്തുമ്പോൾ കൈവശം സൂക്ഷിച്ചിരുന്ന പഴയ കറൻസിബാങ്കിൽ നിക്ഷേപിക്കാമെന്ന് കരുതിയിരുന്ന പ്രവാസികൾക്കും ഇത്പ്രതിസന്ധി സൃഷ്ടിക്കും. എല്ലാ അർത്ഥത്തിലും പരാജയപ്പെട്ടതിന്റെജാള്യത മറക്കാനായി വീണ്ടും കടുത്ത ജനദ്രോഹം തുടരുകയാണ് മോദി സർക്കാർ. എല്ലാ ജനാധിപത
തിരുവനന്തപുരം: അസാധുവാക്കിയ കറൻസി മാറാൻ ഡിസംബർ 30 വരെ സമയം അനുവദിച്ചിരിക്കെ പൊടുന്നനെ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിന് കാരണം കറൻസി നിരോധന നീക്കത്തിലൂടെ കള്ളപ്പണം പിടിക്കാമെന്ന മോഹംപരാജയപ്പെട്ടത് അധികാര ഹുങ്കിലൂടെ മറച്ചുപിടിക്കാനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. 5000രൂപയിലേറെ നിക്ഷേപിക്കണമെങ്കിൽ രണ്ട് ബാങ്കുദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിന് വിധേയനമാകണമെന്നത് പൗരാവകശങ്ങളുടെ ലംഘനം കൂടിയാണ്.
ഇതിനോടകം 90 ശതമാനത്തോളം കറൻസികളും തിരിച്ചെത്തിക്കഴിഞ്ഞു.കള്ളപ്പണം പിടിക്കാനായില്ല എന്ന ജാള്യതയാണ് സർക്കാരിന്.ബാങ്കുകളിൽ വൻ ക്യൂ ആയതിനാൽ തിരക്കൊഴിയാൻ കാത്തുനിന്ന മുതിർന്നപൗരന്മാരടക്കമുള്ളവരാണ് ഈ തീരുമാനത്തിൽ വലയുന്നത്. ക്രിസ്മസ്അവധിക്ക് നാട്ടിലെത്തുമ്പോൾ കൈവശം സൂക്ഷിച്ചിരുന്ന പഴയ കറൻസി
ബാങ്കിൽ നിക്ഷേപിക്കാമെന്ന് കരുതിയിരുന്ന പ്രവാസികൾക്കും ഇത്പ്രതിസന്ധി സൃഷ്ടിക്കും. എല്ലാ അർത്ഥത്തിലും പരാജയപ്പെട്ടതിന്റെജാള്യത മറക്കാനായി വീണ്ടും കടുത്ത ജനദ്രോഹം തുടരുകയാണ് മോദി സർക്കാർ.
എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച സർക്കാരിനെതിരെ ഒറ്റക്കെട്ടായിജനങ്ങൾ അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.