തിരുവനന്തപുരം: സർക്കാറിന്റെ ഭൂമി അധീനപ്പെടുത്തിയവരിൽ നിന്ന് തിരിച്ചു പിടിക്കാൻ ഭരണഘടനാ ബാധ്യതയുള്ള സംസ്ഥാന മുഖ്യമന്ത്രി പിണറായി,വിജയൻ ലോ അക്കാദമി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് റവന്യൂവകുപ്പിന്റെ നിർദ്ദേശത്തെ എതിർത്തതിലൂടെ ഭൂമി കൈയേറ്റത്തെ സംരക്ഷിക്കാൻശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ്‌വാണിയമ്പലം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഈ നിലപാട് മുഴുവൻകൈയേറ്റക്കാർക്കും പ്രോത്സാഹനം നൽകുന്നതാണ്. സർ സി.പിയുടേതടക്കമുള്ളജനവിരുദ്ധ നയങ്ങൾക്കെതിരെ നടപടിയെടുക്കാൻ കാലതാമസം തടസ്സമല്ല.ഇപ്പോൾ മുഖ്യമന്ത്രി ഈ വാദം ഉയർത്തുന്നത് ലോ അക്കാദമി അധികൃതരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കുംലോ അക്കാദമിയോടുള്ള അമിതതാൽപര്യത്തിന്റെ കാരണം വ്യക്തമാക്കേണ്ടതുണ്ട്.

വിദ്യാഭ്യാസ കച്ചവടത്തേയും സ്വാശ്രയ മുതലാളിമാരെയും എതിർക്കുന്നനിലപാടുള്ളവരാണ് തങ്ങളെന്ന് പറയുന്ന സിപിഎമ്മിന്റെ ശൗര്യം ലോ അക്കദമിക്ക്മുമ്പിൽ വീണുടഞ്ഞതിന്റെ കാരണം വൈകിയെങ്കിലും പുറത്തുവരും. ഭൂരഹതിർക്ക്‌വിതരണം ചെയ്യാൻ ഭൂമിയില്ലാ എന്ന നിലപാട് സ്വീകരിക്കുമ്പോഴാണ് കോടികൾവിലമതിക്കുന്ന സർക്കാർ ഭൂമി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ ഒരു കുടുംബംകൈവശംവച്ചിരിക്കുന്നത്. ഇതിന് നിയമപരിരക്ഷ നൽകാനാണ് പിണറായിസർക്കാർ ശ്രമിക്കുന്നതെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ല. സ്വാതന്ത്ര്യസമരസോനാനികളെപ്പോലും അപഹസിച്ച് കച്ചവട വിദ്യാഭ്യാസത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന്റെ അപമാനമാണ്.

വിദ്യാർത്ഥികളുടെ ന്യായമായ സമര മുദ്രാവാക്യത്തോടൊപ്പം ഭൂരഹിതരുടെഅവകാശഭൂമിക്ക് വേണ്ടിയുള്ള പോരാട്ടവും ശക്തിപ്പെടേണ്ടതുണ്ട്. ഭൂമിതിരിച്ചുപിടിക്കൽ നടപടിയിൽ നിന്ന് റവന്യൂ വകുപ്പ് പിന്നോട്ട് പോകരുത്.അങ്ങനെ വന്നാൽ ജനകീയ ചെറുത്തുനിൽപ് രൂപപ്പെടുമെന്നും അദ്ദേഹംഓർമ്മിപ്പിച്ചു. സർവകലാശാലയെ വരെ ലോ അക്കാദമിക്ക് പിന്തുണ നൽകുന്നസ്ഥാപനങ്ങളാക്കി അധഃപതിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഈ
ജനവിരുദ്ധത കേരളം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.