- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോ അക്കാദമി: അധിക ഭൂമി പിടിച്ചെടുക്കുക തന്നെ വേണം - തെന്നിലാപുരം രാധാകൃഷ്ണൻ
തിരുവനന്തപുരം: ലോ അക്കാദമി കൈവശംവച്ചിരിക്കുന്ന ആവശ്യത്തിലധികമുള്ള ഭൂമി പൊതു സ്വത്തായതിനാൽ അത് സർക്കാർ തിരിച്ചുപിടിക്കുക തന്നെ വേണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ. കൈയേറിയ ഭൂമിയിലുള്ള ഗേറ്റും മതിലും പൊളിച്ചത് സ്വാഗതാർഹമാണെങ്കിലും അതുകൊണ്ട് കാര്യങ്ങൾ അവസാനിപ്പിക്കരുത്. ലോ അക്കാദമിക്കായി 11.49 ഏക്കർ ഭൂമി പതിച്ചു നൽകിയത് സംബന്ധിച്ച രേഖകൾ കാണാതായി എന്ന സർവകലാശാലയുടെയും റവന്യൂ വകുപ്പിന്റെയും വാദം ദുരൂഹമാണ്. രണ്ടിടത്തു നിന്നും പകർപ്പു പോലുമില്ലാതെ രേഖകളെങ്ങനെ അപ്രത്യക്ഷമാകും? ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കേസ് ചാർജ് ചെയ്ത് അന്വേഷിച്ചാൽ കാണാതായ രേഖകൾ തനിയെ പുറത്തുവരും. അതിനുള്ള ആർജവം റവന്യൂ വകുപ്പ് കാട്ടണം. ലോ അക്കാദമിയുടെ കൈവശമുള്ള ആവശ്യത്തിൽ അധികമുള്ള ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ലോ അക്കാദമി കൈവശംവച്ചിരിക്കുന്ന ആവശ്യത്തിലധികമുള്ള ഭൂമി പൊതു സ്വത്തായതിനാൽ അത് സർക്കാർ തിരിച്ചുപിടിക്കുക തന്നെ വേണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ. കൈയേറിയ ഭൂമിയിലുള്ള ഗേറ്റും മതിലും പൊളിച്ചത് സ്വാഗതാർഹമാണെങ്കിലും അതുകൊണ്ട് കാര്യങ്ങൾ അവസാനിപ്പിക്കരുത്.
ലോ അക്കാദമിക്കായി 11.49 ഏക്കർ ഭൂമി പതിച്ചു നൽകിയത് സംബന്ധിച്ച രേഖകൾ കാണാതായി എന്ന സർവകലാശാലയുടെയും റവന്യൂ വകുപ്പിന്റെയും വാദം ദുരൂഹമാണ്. രണ്ടിടത്തു നിന്നും പകർപ്പു പോലുമില്ലാതെ രേഖകളെങ്ങനെ അപ്രത്യക്ഷമാകും? ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കേസ് ചാർജ് ചെയ്ത് അന്വേഷിച്ചാൽ കാണാതായ രേഖകൾ തനിയെ പുറത്തുവരും. അതിനുള്ള ആർജവം റവന്യൂ വകുപ്പ് കാട്ടണം. ലോ അക്കാദമിയുടെ കൈവശമുള്ള ആവശ്യത്തിൽ അധികമുള്ള ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.