തിരുവനന്തപുരം: സ്വാതന്ത്യം നേടി ഏഴു പതിറ്റാണ്ടായിട്ടുംരാജ്യത്തെ സ്ത്രീ സമൂഹത്തിന് അത് വകവച്ചു നൽകാൻഭരണകൂടത്തിന് കഴിഞ്ഞില്ല എന്നത് ലജ്ജാകരമാണെന്ന്‌വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.സിആയിഷ. വനിതാദിനത്തോടനുബന്ധിച്ച് കേരളത്തിലെ എല്ലാജില്ലകളിലും നടന്ന വനിതാ പ്രക്ഷോഭങ്ങളുടെ സംസ്ഥാനതലഉദ്ഘാടനം നെടുമങ്ങാട് നിർവഹിക്കുകയായിരുന്നു അവർ.

ചലച്ചിത്ര താരങ്ങളുടെ സംഘടനയിൽ അംഗങ്ങളായ വനിതാതാരങ്ങളോട് ഒറ്റക്ക് യാത്ര ചെയ്യരുത് എന്ന് ആവശ്യപ്പെടുകയാണ്. വീട്ടിൽ അടച്ചിരുന്നാൽ മാത്രമേസ്ത്രീക്ക് സുരക്ഷിതത്വം ലഭിക്കൂ എന്ന് വരുത്തി തീർക്കുകയാണ്തൊട്ടിൽ മുതൽ ശവപ്പറമ്പ് വരെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. വീടുകളിലും സുരക്ഷിതത്വംലഭിക്കുന്നില്ല. പീഡനത്തിരയാവുന്നവർക്ക് യാതൊരു നീതിയുംലഭിക്കുന്നില്ലെന്നു മാത്രമല്ല വീണ്ടും വീണ്ടും വിചാരണചെയ്ത് പീഡിപ്പിക്കപ്പെടുകയാണ്. കേരളം സ്ത്രീപീഡകരുടെസ്വന്തം നാടായി മാറിയിരിക്കുന്നു.

സ്ത്രീപീഡകർസുരക്ഷിതരായി നടക്കുന്നു. രാഷ്ട്രീയ-ഭരണ- മത രംഗങ്ങളിലെഉന്നതരടക്കം പല സ്ത്രീപീഡനക്കേസുകളിലുംപ്രതിപ്പട്ടികകളിൽ വരുന്നുണ്ട്. അവർക്കെല്ലാം അനായേസേന രക്ഷപ്പടാനുള്ള പഴുതിട്ടാണ് പൊലീസ് കേസുകൾഅന്വേഷിക്കുന്നതും കുറ്റപത്രങ്ങൾ തയ്യാറാക്കുന്നതും. വനിതാകമ്മീഷനടക്കം നോക്കുകുത്തിയായാണ് നിലനിൽക്കാറ്. ഈ
സാഹചര്യത്തിൽ സ്ത്രീകൾ ഒന്നിച്ചണിനിരന്ന് ജനാധിപത്യപ്രക്ഷോഭങ്ങളിലൂടെ അവകാശങ്ങൾ നേടിയെടുക്കണമെന്ന് ഇ.സിആയിഷ ആഹ്വാനം ചെയ്തു.

മലപ്പുറം, പാലക്കാട് ജില്ലകളിൽ വെൽഫെയർ പാർട്ടിസംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റികര, കൊല്ലം ജില്ലയിൽസംസ്ഥാന കമ്മിറ്റിയംഗം ഉഷാകുമാരി, എറണാകുളത്ത് ഡോ.നസിയഹസൻ, തൃശൂരിൽ ഡോ.സി.എം നസീമ, കോഴിക്കോട് കെ.പി. സൽവ, വയനാട് കെ.കെ റഹീന, കണ്ണൂരിൽ ജബീന ഇർഷാദ്, കാസർകോട്‌സുബൈദ കക്കോടി എന്നിവർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.